കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരസംഘങ്ങളെ നിരോധിച്ചാല്‍ പോര, ശിക്ഷിക്കണമെന്ന് സൗദി മന്ത്രി, വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുത്

Google Oneindia Malayalam News

Recommended Video

cmsvideo
ഭീകരസംഘങ്ങളെ ശിക്ഷിക്കണമെന്ന് സൗദി മന്ത്രി | Oneindia Malayalam

ദില്ലി: ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തവരെ നിരോധിച്ചാല്‍ മാത്രം പോരെന്ന് സൗദി വിദേശകാര്യമന്ത്രി ആദില്‍ ബിന്‍ അഹ്മദ് ജുബൈര്‍. ഐക്യരാഷ്ട്രസഭയുടെ നിരോധനത്തില്‍ മാത്രം നടപടികള്‍ ഒതുക്കരുത്. അക്രമത്തിന് നേതൃത്വം നല്‍കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം, ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2018

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജയ്‌ഷെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കെയാണ് സൗദി മന്ത്രിയുടെ പ്രതികരണം. പാകിസ്താന്‍ കേന്ദ്രമായുള്ള സംഘമാണ് ജയ്‌ഷെ മുഹമ്മദ്. പുല്‍വാമയില്‍ 40 സൈനികരുടെ മരണത്തിന് കാരണമായ ചാവേര്‍ ആക്രമണം നടത്തിയത് ഈ സംഘമാണ്.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുമ്പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. സൗദി-പാക് സംയുക്ത പ്രസ്താവനയെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് മന്ത്രി ജുബൈര്‍ പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ഗള്‍ഫില്‍ നിന്ന് സന്തോഷവാര്‍ത്ത; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു!! ഇളവ് പ്രഖ്യാപിച്ച് യുഎഇഗള്‍ഫില്‍ നിന്ന് സന്തോഷവാര്‍ത്ത; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു!! ഇളവ് പ്രഖ്യാപിച്ച് യുഎഇ

ഭീകരവാദത്തില്‍ ഏര്‍പ്പെടുന്നവരെയും അവരെ സാമ്പത്തികമായി സഹായിക്കുന്നവരെയും തടയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം ഇരുരാജ്യങ്ങള്‍ക്കും സമാധാനപരമായി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുങ്ങിയ കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍; പിടിയിലായത് ഗുജറാത്തില്‍ നിന്ന്, വധശ്രമ കേസ്മുങ്ങിയ കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍; പിടിയിലായത് ഗുജറാത്തില്‍ നിന്ന്, വധശ്രമ കേസ്

പുല്‍വാമ ആക്രമണത്തെ സൗദി കിരീടവകാശി അപലപിച്ചിരുന്നു. ഭീകരവാദം പൊതുവായ ആശങ്കയാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന്റെ ക്രൂരമായ പ്രതീകമാണ് പുല്‍വാമയില്‍ സംഭവിച്ചതെന്ന് മോദി പ്രതികരിച്ചു.

English summary
Saudi Minister Says Not Opposed to Terrorist Tag for Jaish Chief Masood Azhar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X