സൗദി;സ്ത്രീയുടെ വിവാഹപ്രായം 18 ആക്കുന്നു?
റിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടിയുടെ വിവാഹപ്രായം 18 ആക്കി നിശ്ചയിക്കുന്നതായി സൂചന. സൗദിയില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് പുതിയ നിയമം ആവിഷ്‌കരിയ്ക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
വിവാഹപ്രായം 18 ആയി പുതുക്കി നിശ്ചയിക്കുന്ന കാര്യം ശൂറാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. അതിന് ശേഷം മാത്രമേ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടുകയുള്ളൂ. ഇത് കഴിഞ്ഞാല്‍ നിയമം പ്രാബല്യത്തില്‍ വരും. റോയിട്ടേഴ്‌സ്, അല്‍ ഹയാത് എന്നിവയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം രക്ഷകര്‍ത്താവ് ആവശ്യപ്പെട്ടാലും നടത്തുതെന്നാവും നിയമം അനുശാസിയ്ക്കുക. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നിയമം പ്രാബല്യത്തില്‍ വരാനാണ് സാധ്യത. വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലുള്ള വ്യവസ്ഥകളും നിയമത്തില്‍ ഉണ്ടാകും.
ഭര്‍ത്താവ് മറ്റൊരു സ്ത്രീയം വിവാഹം ചെയ്താല്‍ ഭാര്യയ്ക്ക് ബന്ധം വേര്‍പെടുത്താനുള്ള അവകാശവും നല്‍കാന്‍ സാധ്യതയുണ്ട്. വിവാഹമോചനം വരെ ഭാര്യയ്ക്ക് ഭര്‍തൃഗൃഹത്തില്‍ താമസിയ്ക്കാം. വിവാഹം സ്ത്രീയ്ക്ക് മേലുള്ള പുരുഷന്റെ പരമാധികാരം എന്നതിനെ പങ്കാളിത്തമായി പുനര്‍നിര്‍വചിയ്ക്കാനും ഇടയുണ്ട്.












Click it and Unblock the Notifications