കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാശാസ്യത്തിന് കൂട്ടുനിന്നില്ല, ഇന്ത്യന്‍ യുവതിയോട് ചെയ്തത്!! സംഭവം സൗദിയില്‍!!

ഗുജറാത്ത് സ്വദേശിനിയായ യുവതിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്

  • By Sooraj
Google Oneindia Malayalam News

ഹൈദരാബാദ്: വിദേശ രാജ്യങ്ങളില്‍ ജോലി ഓഫര്‍ ചെയ്ത് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന ഭൂരിഭാഗം യുവതികളും എത്തിപ്പെടുന്നത് പെണ്‍വാണിഭ സംഘങ്ങളുടെ കുരുക്കിലേക്കാണ്. ഇത് വീണ്ടും മറ്റൊരു ഉദാഹരണം കൂടി. സൗദി അറേബ്യയില്‍ നിന്നു 'രക്ഷപ്പെട്ടെത്തിയ' ഇന്ത്യന്‍ യുവതിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ജോലി ദമ്മാമില്‍

ദമ്മാമിലെ ബ്യൂട്ടി പാര്‍ട്ടറിലാണ് യുവതിക്കു ജോലി ലഭിച്ചത്. എന്നാല്‍ കടയുടമ വാണിഭത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ഗുജറാത്തുകാരിയായ നൂര്‍ജഹാന്‍ അക്ബര്‍ ഹുസൈന്‍ പറഞ്ഞു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇതിനു കൂട്ടാക്കാതെ ഇരുന്നതോടെ തന്നെ കടയുടമ മര്‍ദ്ദിച്ചെന്നും യുവതി പറഞ്ഞു.

പേര് ഹോം സര്‍വീസ്, പക്ഷെ...

ഹോം സര്‍വീസ് ചെയ്യാനാണ് കടയുടമ ഭീഷണിപ്പെടുത്തുന്നതെങ്കിലും ഇതിനു പിന്നിലുള്ള ലക്ഷ്യം പെണ്‍വാണിഭം തന്നെയാണെന്നു നൂര്‍ജഹാന്‍ വെളിപ്പെടുത്തി. ജോലിക്കായി പോവുന്ന യുവതിക്ക് പിന്നീട് ഇതേ വീട്ടുടമയുടെ ലൈംഗിക അടിമയായി കഴിയേണ്ടിവരുമെന്നും യുവതി പറഞ്ഞു

നിരന്തരം പീഡിപ്പിച്ചു

ഉടമയുടെ ആവശ്യങ്ങള്‍ നിരസിച്ചതിനെ തുടര്‍ന്ന് താന്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടതായി 38കാരി വ്യക്തമാക്കി. അയാള്‍ നിരന്തരം എന്നെ മര്‍ദ്ദിക്കുമായിരുന്നു. മുടിയില്‍ കുത്തിപ്പിടിച്ച് ചുമരിനോട് തല ഇടിക്കുകയും ചെയ്തിരുന്നു. പക്ഷെ എന്നെപ്പോലെ പലര്‍ക്കും ഈ പീഡനങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായിട്ടില്ല. നിരവധി പേര്‍ ഇത്തരത്തില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നൂര്‍ജഹാന്‍ പറഞ്ഞു.

നിരവധി പേര്‍ രക്ഷപ്പെട്ടു

താന്‍ ജോലി ചെയ്തിരുന്ന ബ്യൂട്ടി പാര്‍ലറില്‍ ഉടമയുടെ പീഡനം സഹിക്കാനാവാതെ നിരവധി യുവതികള്‍ രക്ഷപ്പെട്ടിട്ടുണ്ടെന്ന് നൂര്‍ജഹാന്‍ വെളിപ്പെടുത്തി. ചിലര്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നും രണ്ടാം നിലയില്‍ നിന്നു പോലും പുറത്തേക്ക് എടുത്തുചാടിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു.

വഞ്ചിക്കുകയായിരുന്നുവെന്ന് യുവതി

മുംബൈയിലെ ഒരു ഏജന്റാണ് തനിക്കും ഭര്‍ത്താവിനും സൗദി അറേബ്യയില്‍ ജോലി വാഗ്ദാനം ചെയ്തത്. റിയാദില്‍ തന്നെ ജോലി തരപ്പെടുത്തി തരാമെന്നും ഇയാള്‍ ഉറപ്പു നല്‍കി. പക്ഷെ ഭര്‍ത്താവിന് മറ്റൊരിടത്ത് വീട്ടു ജോലി നല്‍കിയപ്പോള്‍ എന്നെ ദമ്മാമിലേക്ക് അയക്കുകയായിരുന്നു. നേരത്തേ ഓഫര്‍ ചെയ്തിരുന്ന ശമ്പളത്തിന്റെ പകുതി മാത്രമാണ് എനിക്കു ലഭിച്ചത്. മാത്രമല്ല വാണിഭത്തിന് കൂട്ടുനില്‍ക്കാന്‍ വിസമ്മതിച്ചതിന് ആറു മാസം ജയിലിലും കഴിയേണ്ടിവന്നെന്ന് നൂര്‍ജഹാന്‍ പറഞ്ഞു.

എതിര്‍ത്തപ്പോള്‍ ചെയ്തത്

ഹോം സര്‍വീസിന് പോവാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഉടമ എന്നെ പോലിസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് തനിക്കെതിരേ പല കള്ളക്കേസുകളും നല്‍കിയതായി യുവതി വെളിപ്പെടുത്തി.

സത്യം പുറത്തു പറയരുതെന്ന്

സംഭവങ്ങള്‍ പുറത്തു പറയരുതെന്ന് ഉടമ തന്നെയും മറ്റു ചിലരെയും ഭീഷണിപ്പെടുത്തിയതായി നൂര്‍ജഹാന്‍ പറഞ്ഞു. 2016 ഒക്ടോബറില്‍ നാട്ടില്‍ തിരിച്ചെത്തിയ നൂര്‍ജഹാന്‍ പീഡനത്തെക്കുറിച്ച് പുറം ലോകത്തെ അറിയിക്കുകയായിരുന്നു. ഇത്തരം ഏജന്റുമാരുടെ വലയില്‍പ്പെട്ട് സൗദിയിലേക്ക് പോവരുതെന്നാണ് യുവതി മറ്റുള്ളവരോട് നിര്‍ദേശിക്കുന്നത്.

English summary
A young girl from the city working in a beauty parlour in Dammam, Saudi Arabia, slashed her wrist last year. The suicidal trigger followed constant torture by her employer who wanted her to go for the dreaded 'home service'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X