കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; സെയില്‍സ്മാന്‍മാരുടെ പണിപോകും, സ്വദേശിവല്‍ക്കരണം ശക്തമാക്കി സൗദി

  • By Desk
Google Oneindia Malayalam News

സൗദി അറേബ്യയില്‍ നിന്ന് വിദേശികള്‍ക്ക് തിരിച്ചടിയാവുന്നു വാര്‍ത്തകളാണ് അടുത്തകാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി വിദേശികള്‍ക്ക് കൂട്ടത്തോടെ ജോലി നഷ്ടമാകുകയാണിവിടെ. മൂന്ന് മാസത്തിനിടെ മാത്രം രണ്ടര ലക്ഷത്തോളം വിദേശികള്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്.

ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളാണ് സൗദി ഭരണകൂടം പുറത്തുവിട്ടിരിക്കുന്നത്. രണ്ടാംപാദത്തിലെ കണക്കുകള്‍ കൂടി വന്നാല്‍ അത്രത്തോളം പേര്‍ക്ക് വീണ്ടും ജോലി നഷ്ടമായിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പ്രവാസികളുടെ ജോലി നഷ്ടത്തിന് ആഘാതം കൂട്ടുന്ന മറ്റൊരു തീരുമാനമാണ് സൗദിയുടെ ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പോവുന്നത്. വിശദമായ വിവരങ്ങള്‍ ഇങ്ങനെ..

രാജ്യം വിട്ട വിദേശികള്‍

രാജ്യം വിട്ട വിദേശികള്‍

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയില്‍ ജോലി നഷ്ടപ്പെട്ടും മറ്റു പ്രതിസന്ധികള്‍ മൂലവും രാജ്യം വിട്ട വിദേശികളുടെ കണക്ക് സൗദി ഭരണകൂടം കഴിഞ്ഞയാഴ്ച്ച് പുറത്തുവിട്ടത്. 2018ലെ ആദ്യപാദത്തിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വിവരങ്ങള്‍. ഈ മൂന്ന് മാസത്തിനിടെ മാത്രം സൗദിയില്‍ 234000 വിദേശികള്‍ക്ക് ജോലി നഷ്ടമായെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടത്.

കണക്കുകള്‍

കണക്കുകള്‍

പൊതു-സ്വകാര്യ മേഖലകളിലെ സംയുക്ത കണക്കാണിത്. പൊതുമേഖലകളില്‍ നിന്ന് വിദേശികളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്വാകാര്യമേഖലയില്‍ നിന്നും വ്യാപകമായി വിദേശികളെ ഒഴിവാക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പല കമ്പനികളും പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

തീരുമാനം

തീരുമാനം

ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്സ് പുറത്തുവിട്ട കണക്കിലാണ് ജോലി നഷ്ടമായ വിദേശികളുടെ വിവരങ്ങളുള്ളത്. ഇപ്പോള്‍ സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 10.18 ദശലക്ഷമാണ്. നേരത്തെ ഇത് 10.42 ദശലക്ഷമായിരുന്നു. ഇനിയും വിദേശികളുടെ എണ്ണം കുറയ്്ക്കാനാണ് തീരുമാനം.

സ്വദേശിവല്‍ക്കരണം

സ്വദേശിവല്‍ക്കരണം

ഈ തീരുമാനത്തിന്റെ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാന്‍ സൗദി നീക്കം തുടങ്ങിയത്. ഷോപ്പിംഗ് മാളുകളിലെ സ്വദേശിവല്‍ക്കരണം സൗദിയില്‍ ഉടനീളം വ്യാപിപ്പിക്കാനാണ് ഭരണകൂടം നീക്കം നടത്തുന്നത്. 2020 ഓടെ ചില്ലറ വില്‍പ്പന രംഗത്ത് തൊഴിലാളികള്‍ക്ക് മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

100 ശതമാനം

100 ശതമാനം

2017 ലാണ് സൗദിയില്‍ ഷോപ്പിങ്ങ് മാളുകളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രാമായി പരിമിതപ്പെടുത്തിയത്. അല്‍ ഖസീം പ്രവശ്യയിലെ ഏട്ടുമാളുകളില്‍ 100 ശതമാനം സൗദിവല്‍ക്കരണം നടത്തികൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. പിന്നീട് മറ്റുചില പ്രവിശ്യകളിലേക്കും പദ്ധതി വ്യാപിപ്പിച്ചിരുന്നു.

മുഴുവന്‍ പ്രവശ്യകളിലേക്കും

മുഴുവന്‍ പ്രവശ്യകളിലേക്കും

ഷോപ്പിങ്ങ് മാളുകളിലെ സ്വദേശിവല്‍ക്കരണം വന്‍വിജയകരമാണെന്ന് വിലയിരുത്തപ്പെട്ട പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ പ്രവശ്യകളിലേക്കും ഈ പദ്ധതി വ്യാപിക്കാനൊരുങ്ങുകയാണ് സൗദി.

മക്ക,റിയാദ്, തബൂക്ക്

മക്ക,റിയാദ്, തബൂക്ക്

മക്ക,റിയാദ്, തബൂക്ക്, കിഴക്കന്‍ പ്രവിശ്യ തുടങ്ങിയ മേഖലകളില്‍ ഷോപ്പിങ്ങ് കോംപ്ലക്‌സുകളിലെ സ്വദേശിവല്‍ക്കരണം സബൂര്‍ണ്ണമായി നടപ്പിലാക്കാന്‍ ഭരണകൂടം നീക്കം ആരംഭിച്ചു. സൗദിവല്‍ക്കരണ വിഭാഗത്തില്‍ നിന്ന് ഇതുസംബന്ധിച്ചുള്ള വിവരം ഔദ്യോഗികമായി തന്നെ സര്‍ക്കാര്‍ പുറത്തുവിട്ടു.

ജോലി നഷ്ടപ്പെടും

ജോലി നഷ്ടപ്പെടും

പദ്ധതി വ്യാപകമായി നടപ്പിലാക്കിയാല്‍ ഷോപ്പിങ്ങ് കോംപ്ലക്‌സ് മേഖലയില്‍ ജോലിചെയ്യുന്ന വലിയൊരുവിഭാഗം വിദേശികളുടെ ജോലി നഷ്ടപ്പെടും. ഈ മേഖലയില്‍ കൂടുതലായും ജോലി ചെയ്യുന്നത് മലയാളികളാണ് എന്നുള്ളതിനാല്‍ അവര്‍ക്കാവും തീരുമാനം കൂടുതല്‍ തിരിച്ചടിയാവുക. ഈ മേഖലയില്‍ നിരവധി മലയാളികളാണ് സെയില്‍സ്മാന്‍മാരായി ജോലിചെയ്യുന്നത്. തീരുമാനം നടപ്പായാല്‍ ഇവരുടെ ജോലി നഷ്ടപ്പെടും

പഠനവിധേയമാക്കും

പഠനവിധേയമാക്കും

ഓരോ പ്രവിശ്യയിലേയും സാഹചര്യങ്ങളും, തൊഴിലവസരങ്ങളും, ഉദ്യോഗാര്‍ത്ഥികളുടെ ലഭ്യതയും പഠനവിധേയമാക്കിയിട്ടാകും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുകയെന്ന് സൗദി തൊഴില്‍-സാമൂഹിക വികസന മന്ത്രാലയ പ്രവശ്യ സൗദിവല്‍ക്കരണ വിഭാഗം മേധാവി സഅദ് അല്‍ ഗാംദി അറിയിച്ചു.

English summary
saudization in shopping complex sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X