കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവര്‍ക്കര്‍ ഗാന്ധി വധത്തില്‍ പങ്കാളി... ബിജെപിയുടെ ഭാരതരത്‌ന നീക്കത്തിനെതിരെ ദിഗ് വിജയ് സിംഗ്

Google Oneindia Malayalam News

ഇന്‍ഡോര്‍: വീര സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാനുള്ള ബിജെപി നീക്കത്തില്‍ എതിര്‍പ്പറിയിച്ച് ദിഗ് വിജയ് സിംഗ്. മഹാത്മാഗാന്ധി വധത്തിലെ ഗൂഢാലോചനയില്‍ സവര്‍ക്കര്‍ക്ക് പങ്കുണ്ടായിരുന്നുവെന്ന കാര്യം ബിജെപി മറക്കരുതെന്നും, അദ്ദേഹത്തിനെതിരെ മുമ്പ് കേസെടുത്തിരുന്നുവെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. മഹാരാഷ്ട്ര ബിജെപിയുടെ പ്രകടന പത്രികയില്‍ സവര്‍ക്കര്‍ ഭാരത രത്‌ന നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.

1

സവര്‍ക്കറുടെ ജീവിതത്തില്‍ രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യത്തേത് അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതാണ്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് അദ്ദേഹം തിരിച്ചുവന്നു. ഗാന്ധി വധത്തില്‍ സവര്‍ക്കര്‍ പങ്കുണ്ടെന്ന കാര്യം പകല്‍ പോലെ വ്യക്തമാണെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. മഹാത്മാ ജ്യോതിറാവു ഫൂലെ, സാവിത്രി ഭായ് ഫൂലെ എന്നിവര്‍ക്കും ഭാരതരത്‌ന നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.

അതേസമയം നേരത്തെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും സവര്‍ക്കര്‍ ഭാരത രത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സവര്‍ക്കറെ രാജ്യദ്രോഹി എന്ന് വിളിക്കുന്നവരെ ചൂലെടുത്ത് അടിക്കണമെന്നും, അപ്പോള്‍ മാത്രമേ അവര്‍ക്ക് രാജ്യസ്‌നേഹം എന്താണെന്ന് മനസ്സിലാവൂ എന്നും ഉദ്ധവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുമെന്ന കാര്യം ഉള്‍പ്പെടുത്തിയത്. ഇത് തീവ്രഹിന്ദുത്വ വോട്ട് ലക്ഷ്യമിട്ടാണെന്ന് ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ അകോലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സവര്‍ക്കറുടെ ദേശീയ ബോധത്തെ മോദി പ്രശംസിച്ചിരുന്നു. സവര്‍ക്കറുടെ ആശയങ്ങള്‍ കാരണമാണ് ദേശീയ ഇന്ത്യയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതേസമയം മോദി പറഞ്ഞത് പോലെ ബന്ധു നിയമനം എല്ലാ പാര്‍ട്ടികളിലുമുണ്ട്. ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലും വരെ അത് എത്തി. അക്കാര്യം എന്തുകൊണ്ട് മോദി പറഞ്ഞില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. അമിത് ഷായുടെ മകന്‍ ബിസിസിഐ സെക്രട്ടറിയായത് സൂചിപ്പിച്ചായിരുന്നു പരിഹാസം.

കോണ്‍ഗ്രസ് വിമതരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് സിദ്ധരാമയ്യകോണ്‍ഗ്രസ് വിമതരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് സിദ്ധരാമയ്യ

English summary
savarkar named in gandhis murder conspiracy says digvijaya singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X