• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കറന്‍സിയില്‍ നിന്നും മഹാത്മ ഗാന്ധിയെ മാറ്റണം: പകരം സവര്‍ക്കറുടെ ചിത്രം നല്‍കണമെന്ന് ഹിന്ദുമഹാസഭ

ദില്ലി: സ്വാതന്ത്ര സമരകാലത്ത് മതേതരത്വ സങ്കല്‍പ്പങ്ങളുള്ള കോണ്‍ഗ്രസിലേക്ക് ഹിന്ദുക്കള്‍ ചേരുന്നതിന് തടയിടുക എന്ന ലക്ഷ്യത്തോടെ വിഡി സവര്‍ക്കറിന്‍റെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടനായാണ് അഖില ഭാരത ഹിന്ദു മഹാസഭ. വിഡി സവര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ഹിന്ദു രാഷ്ട്ര ആശയമായിരുന്നു ഹിന്ദുമഹാസഭ പ്രചരിപ്പിച്ചത്.

ഗാന്ധി വധത്തോടെയാണ് ഹിന്ദുമഹാസഭ കുപ്രസിദ്ധിയാര്‍ജിച്ചത്. ഗാന്ധിജിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്സേയും കുട്ടാളികളും ഹിന്ദുമഹാസഭയുടെ അംഗമാണെന്നും സവര്‍ക്കറിന്‍റെ അനുയായികളാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് പലപ്പോഴും ഗാന്ധിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഹിന്ദുമഹാസഭ വാര്‍ത്തകളില്‍ ഇടം പിടിച്ചു. ഇപ്പോഴിതാ വീണ്ടും മറ്റൊരു വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹിന്ദുമഹാസഭ.

ഇന്ത്യന്‍ കറന്‍സിയില്‍

ഇന്ത്യന്‍ കറന്‍സിയില്‍

ഇന്ത്യന്‍ കറന്‍സിയില്‍ മഹാത്മഗാന്ധിയുടെ ചിത്രത്തിന് പകരം ഹിന്ദുമഹാസഭാ സ്ഥാപകന്‍ വിഡി സവര്‍ക്കറുടെ ചിത്രമാണ് വേണ്ടതെന്നാണ് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സവര്‍ക്കര്‍ക്ക് ഭാരതരത്ന കൊടുക്കണമെന്നും സംഘടന ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.

ഗാന്ധിജിയെ മാറ്റണം

ഗാന്ധിജിയെ മാറ്റണം

സംഘടന ഉപാധ്യക്ഷന്‍ അശോക് ശര്‍മ്മ, അഭിഷേക് അഗര്‍വാള്‍ എന്നിവരാണ് കറന്‍സിയില്‍ നിന്ന് ഗാന്ധിജിയെ മാറ്റി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പടുത്തണമെന്ന് ആശ്യപ്പെട്ടിരിക്കുന്നത്. സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഹിന്ദുമഹാസഭ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്.

സവര്‍ക്കര്‍ നടത്തിയ ത്യാഗങ്ങള്‍

സവര്‍ക്കര്‍ നടത്തിയ ത്യാഗങ്ങള്‍

രാജ്യത്തിനു വേണ്ടി സവര്‍ക്കര്‍ നടത്തിയ ത്യാഗങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഹിന്ദുമഹാസഭാ നേതാക്കള്‍ പറഞ്ഞു. ഹിന്ദുക്കളുടെ ശാക്തീകരണമായിരുന്നു സവര്‍ക്കറുടെ സ്വപനം. ആ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ തുടരുമെന്നും നേതാക്കാള്‍ കൂട്ടിച്ചേര്‍ത്തു.

കത്തി സമ്മാനിച്ചു

കത്തി സമ്മാനിച്ചു

സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ കത്തി സമ്മാനിച്ചതും വിവാദമായിട്ടുണ്ട്. പത്താം ക്ലാസിലെയും പ്ലസ് വണ്ണിലെയും വിദ്യാർത്ഥികൾക്കാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് പൂജ പാണ്ഡേ സമ്മാനമായി കത്തി നൽകിയത്

ഭഗവത് ഗീത

ഭഗവത് ഗീത

കത്തിക്കൊപ്പം ഭഗവത് ഗീതയും കുട്ടികള്‍ക്ക് സമ്മാനിച്ചു. ഹിന്ദുക്കൾക്ക് സ്വയം രക്ഷിക്കണമെങ്കിൽ ആയുധങ്ങൾ ഉപയേഗിക്കേണ്ടത് എങ്ങനെയെന്ന് അവർ അറിഞ്ഞിരിക്കണം. എപ്പോഴാണ് ആയുധം ഉപയോഗിക്കേണ്ടതെന്നറിയാനാണ് ഭഗവത്ഗീതയും കൊടുത്തതെന്ന് പൂജ പാണ്ഡെ പറഞ്ഞു.

ബിജെപിയുടെ വിജയം

ബിജെപിയുടെ വിജയം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി നേടിയ മികച്ച വിജയത്തേയും ഹിന്ദുമഹാസഭ നേതാക്കള്‍ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിലൂടെ നരേന്ദ്ര മോദി സവര്‍ക്കര്‍ കണ്ട സ്വപ്നത്തിന്‍റെ ആദ്യപടി കടന്നതായി അശോക് പാണ്ഡേ പറഞ്ഞു.

തങ്ങളുടെ സഹോദരിയെയും മകളെയും

തങ്ങളുടെ സഹോദരിയെയും മകളെയും

എല്ലാവർക്കും തങ്ങൾ ശക്തരും സ്വതന്ത്രരുമാണെന്ന തോന്നൽ ഉണ്ടാകാന്‍ വേണ്ടി കൂടിയാണ് കത്തി നല്‍കിയതെന്ന് പൂജാ ശകുന്‍ പറഞ്ഞു. തങ്ങളുടെ സഹോദരിയെയും മകളെയും ബന്ധുക്കളെയും സംരക്ഷിക്കാൻ കഴിയുമെന്ന തോന്നലുണ്ടാണം.പഠനത്തിലും പരീക്ഷയിലും മികച്ച വിജയം കരസ്ഥമാക്കിയവർക്കാണ് സമ്മാനമായി ആയുധങ്ങൾ നൽകിയതെന്നും പൂജാ ശകുൻ വ്യക്തമാക്കി.

 രക്തസാക്ഷി ദിനത്തില്‍

രക്തസാക്ഷി ദിനത്തില്‍

നേരത്തെ മഹാത്മ ഗാന്ധിയുടെ 71 ആം രക്തസാക്ഷി ദിനത്തില്‍ ഗാന്ധിവധം പുരാവിഷ്കരിച്ച ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തിയും വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കയിരുന്നു. യുപിയിലെ അലിഗഢിലായിരുന്നു രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ഗാന്ധിജിയുടെ പ്രതിമയുണ്ടാക്കി പൂജ ശകുന്‍ പാണ്ഡെ കളിത്തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു.

ശൗര്യ ദിവസ്

ശൗര്യ ദിവസ്

ഇതിന്​ ശേഷം ഗാന്ധി ചിത്രത്തില്‍ പ്രതീകാത്​മകമായി രക്​തമൊഴുക്കുകയും ചെയ്​തു. ഗാന്ധിയെ ഗോഡ്​സെ വധിച്ച ജനുവരി 30 ശൗര്യ ദിവസ്​ ആയാണ്​ ഹിന്ദുമഹാസഭ ആചരിച്ചത്​.ഇതുമായി ബന്ധപ്പെട്ട്​ ഇന്ന്​ മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്​തിരുന്നു...

English summary
Savarkar’s photo on currency instead of Gandhi: hindu mahasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X