Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശവിരുദ്ധ പ്രസ്താവന നടത്തുന്നു, രാഹുലിനെ ജയിലിലിടണം.. പ്രതിഷേധവുമായി സവര്‍ക്കര്‍ ഗ്രൂപ്പുകള്‍!!

Recommended Video

cmsvideo
    BJP MLAs wear ‘I am Savarkar’ caps to protest Rahul Gandhi’s remarks | Oneindia Malayalam

    മുംബൈ: വീര സവര്‍ക്കര്‍ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധവുമായി സവര്‍ക്കറെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകള്‍. രാഹുല്‍ ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നുവെന്നും, അദ്ദേഹത്തെ ജയിലില്‍ അടയ്ക്കണമെന്നുമാണ് ഈ ഗ്രൂപ്പുകളുടെ ആവശ്യം. സവര്‍ക്കറിന് ഭാരത രത്‌ന നല്‍കണമെന്നും രാഹുലിനെ ജയിലില്‍ അടയ്ക്കാനോ അതല്ലെങ്കില്‍ ഇറ്റലിയിലേക്ക് മടങ്ങിപ്പോകാനോ അദ്ദേഹം തയ്യാറാവണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

    1

    രാഹുല്‍ ദേശവിരുദ്ധ പ്രസ്താവന നടത്തുന്നത് കൊണ്ട് ഇന്ത്യയില്‍ തുടരാന്‍ അവകാശമില്ല. അദ്ദേഹം സ്വന്തം രാജ്യമായ ഇറ്റലിയിലേക്ക് പോകണമെന്നും സവര്‍ക്കറെ പിന്തുണയ്ക്കുന്നവര്‍ ആവശ്യപ്പെട്ടു. രാഹുല്‍ കരുതുന്നത് ഈ രാജ്യത്തെ വലിയ നേതാവാണ് അദ്ദേഹമെന്നാണ്. അദ്ദേഹം പറയുന്നു രാഹുല്‍ സവര്‍ക്കറല്ലെന്ന്. ആയിരം ജന്മമെടുത്താലും സവര്‍ക്കറാവാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നും സവര്‍ക്കറിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

    ചെറുപ്പത്തില്‍ രാഹുല്‍ ഗാന്ധി പിതാവ് രാജീവ് ഗാന്ധിയോടൊപ്പം ആന്‍ഡമാന്‍ നിക്കോബാറില്‍ പോയിരുന്നു. രാജീവ് ഗാന്ധി ആ സമയത്ത് സവര്‍ക്കര്‍ക്ക് ആദരമര്‍പ്പിച്ചിരുന്നു. ഇന്ദിരാ ഗാന്ധി സവര്‍ക്കറുടെ പേരില്‍ പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കിയിരുന്നുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. അതേസമയം സവര്‍ക്കറുടെ പേരമകനും ശിവസേനയും രാഹുലിനെതിരെയുള്ള നിലപാട് കടുപ്പിച്ചിരുന്നു. പരാമര്‍ശത്തില്‍ കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

    ഉദ്ധവ് താക്കറെ രാഹുല്‍ ഗാന്ധിയെ പരസ്യമായി തല്ലണമെന്നാണ് സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത്ത് ആവശ്യപ്പെട്ടത്. പലതവണയായി സവര്‍ക്കറെ രാഹുല്‍ അപമാനിക്കുന്നു. സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ തയ്യാറാവണം. ഇത് രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം പോലെയാണ്. ദേശീയത ഉയര്‍ത്തിപ്പിടിച്ച നേതാക്കളെ ബഹുമാനിച്ചിട്ടില്ലെങ്കില്‍, യുവതലമുറക്ക് ആദര്‍ശം നഷ്ടമാകും. അത്തരമൊരു രാജ്യത്തിന് ഭാവിയില്ലാതാവുമെന്നും രഞ്ജിത്ത് സവര്‍ക്കര്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+