വീണ്ടും രാഹുല്‍!!! 15 പേര് പ്രാണവായുവിന് കേഴുമ്പോള്‍ മോദി ക്യാമറയ്ക്ക് പോസ് ചെയ്യുന്നു
Recommended Video

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കണ്ടത് കോണ്‍ഗ്രസിന്റെ അഭൂതപൂര്‍വ്വമായ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തില്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ വന്‍ വിജയം. അതിന് ശേഷവും ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ തന്റെ കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി വീണ്ടും. മേഖാലയിലെ ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സംഭവം ആണ് രാഹുല്‍ ഇപ്പോള്‍ മോദിയ്ക്കെതിരെയുള്ള ആയുധമായി ഉപയോഗിക്കുന്നത്.
ഡിസംബര്‍ 13 മുതല്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇനിയും രക്ഷിക്കാനായിട്ടില്ല. ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനവും നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ അവസരത്തിനും നരേന്ദ്ര മോദി ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം.

പ്രാണവായുവിന് വേണ്ടി 15 പേര്
രണ്ടാഴ്ചയായി 15 ഖനിത്തൊഴിലാളികള്‍ വെള്ളത്തില്‍ മുങ്ങിയ ഖനിയില്‍ പ്രാണവായുവിന് വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്. അതേ സമയം, പ്രധാനമന്ത്രി ബോഗിബീല്‍ പാലത്തിന് മുകളില്‍ ക്യാമറയ്ക്ക് മുന്നില്‍ ഞെളിഞ്ഞ് നടക്കുകയാണ്- രാഹുല്‍ ഗാന്ധിയുടെ ആരോപണം ഇങ്ങനെയാണ്.

സര്‍ക്കാര്‍ എന്ത് ചെയ്യുന്നു
പ്രധാനമന്ത്രിയുടെ സര്‍ക്കാര്‍ ശക്തികൂടിയ മോട്ടോര്‍ പമ്പുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിക്കാന്‍ തയ്യാറാകുന്നില്ല. പ്രധാനമന്ത്രീ...ദയവ് ചെയ്ത് ആ ഖനിത്തൊഴിലാളികളെ രക്ഷിക്കൂ- രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു.

പാലത്തിന്റെ ഉദ്ഘാടനം
കഴിഞ്ഞ ദിവസം ആയിരുന്നു രാജ്യത്തെ ഏറ്റവും വലിയ റെയില്‍-റോഡ് പാലം ആയ ബോഗിബീല്‍ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. അതിന് ശേഷം മോദി നടത്തിയ ഫോട്ടോഷൂട്ടിനെ കൂടി പരിഹസിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

15 ജീവന്റെ വില
ഡിസംബര്‍ 13 ന് ആണ് അനധികൃത ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. 100 കുതിരശക്തിയുള്ള മോട്ടോര്‍ പമ്പുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഖനിയിലെ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കൂ. ഇതുവരെ 25 കുതിരശക്തിയുള്ള മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ ശേഷിയുള്ള പമ്പ് എത്തിക്കാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മേഘാലയയില്‍ അത്തരം പമ്പുകള്‍ കിട്ടാനില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

ജീവനോടെ ഉണ്ടോ?
ഖനിയില്‍ പെട്ടുപോയ 15 തൊഴിലാളികള്‍ ഇപ്പോഴും ജീവനോടെ ഉണ്ടോ എന്ന് പോലും ഉറപ്പിക്കാന്‍ ആയിട്ടില്ല. സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭിച്ചാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നാണ് ദേശീയ ദുരന്ത നിവാരണ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ എസ്കെ ശാസ്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
|
രാഹുലിന്റെ ട്വീറ്റ്
ഇതാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
-
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ











Click it and Unblock the Notifications