കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും രാഹുല്‍!!! 15 പേര്‍ പ്രാണവായുവിന് കേഴുമ്പോള്‍ മോദി ക്യാമറയ്ക്ക് പോസ് ചെയ്യുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
15 പേരുടെ ജീവൻ രക്ഷിക്കണമെന്നു രാഹുൽ | Oneindia Malayalam

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കണ്ടത് കോണ്‍ഗ്രസിന്റെ അഭൂതപൂര്‍വ്വമായ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തില്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ വന്‍ വിജയം. അതിന് ശേഷവും ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ തന്റെ കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി വീണ്ടും. മേഖാലയിലെ ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സംഭവം ആണ് രാഹുല്‍ ഇപ്പോള്‍ മോദിയ്‌ക്കെതിരെയുള്ള ആയുധമായി ഉപയോഗിക്കുന്നത്.

ഡിസംബര്‍ 13 മുതല്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇനിയും രക്ഷിക്കാനായിട്ടില്ല. ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനവും നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ അവസരത്തിനും നരേന്ദ്ര മോദി ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം.

പ്രാണവായുവിന് വേണ്ടി 15 പേര്‍

പ്രാണവായുവിന് വേണ്ടി 15 പേര്‍

രണ്ടാഴ്ചയായി 15 ഖനിത്തൊഴിലാളികള്‍ വെള്ളത്തില്‍ മുങ്ങിയ ഖനിയില്‍ പ്രാണവായുവിന് വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്. അതേ സമയം, പ്രധാനമന്ത്രി ബോഗിബീല്‍ പാലത്തിന് മുകളില്‍ ക്യാമറയ്ക്ക് മുന്നില്‍ ഞെളിഞ്ഞ് നടക്കുകയാണ്- രാഹുല്‍ ഗാന്ധിയുടെ ആരോപണം ഇങ്ങനെയാണ്.

സര്‍ക്കാര്‍ എന്ത് ചെയ്യുന്നു

സര്‍ക്കാര്‍ എന്ത് ചെയ്യുന്നു

പ്രധാനമന്ത്രിയുടെ സര്‍ക്കാര്‍ ശക്തികൂടിയ മോട്ടോര്‍ പമ്പുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിക്കാന്‍ തയ്യാറാകുന്നില്ല. പ്രധാനമന്ത്രീ...ദയവ് ചെയ്ത് ആ ഖനിത്തൊഴിലാളികളെ രക്ഷിക്കൂ- രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു.

പാലത്തിന്റെ ഉദ്ഘാടനം

പാലത്തിന്റെ ഉദ്ഘാടനം

കഴിഞ്ഞ ദിവസം ആയിരുന്നു രാജ്യത്തെ ഏറ്റവും വലിയ റെയില്‍-റോഡ് പാലം ആയ ബോഗിബീല്‍ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. അതിന് ശേഷം മോദി നടത്തിയ ഫോട്ടോഷൂട്ടിനെ കൂടി പരിഹസിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

15 ജീവന്റെ വില

15 ജീവന്റെ വില

ഡിസംബര്‍ 13 ന് ആണ് അനധികൃത ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. 100 കുതിരശക്തിയുള്ള മോട്ടോര്‍ പമ്പുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഖനിയിലെ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കൂ. ഇതുവരെ 25 കുതിരശക്തിയുള്ള മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ ശേഷിയുള്ള പമ്പ് എത്തിക്കാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മേഘാലയയില്‍ അത്തരം പമ്പുകള്‍ കിട്ടാനില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

ജീവനോടെ ഉണ്ടോ?

ജീവനോടെ ഉണ്ടോ?

ഖനിയില്‍ പെട്ടുപോയ 15 തൊഴിലാളികള്‍ ഇപ്പോഴും ജീവനോടെ ഉണ്ടോ എന്ന് പോലും ഉറപ്പിക്കാന്‍ ആയിട്ടില്ല. സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭിച്ചാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നാണ് ദേശീയ ദുരന്ത നിവാരണ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ എസ്‌കെ ശാസ്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

രാഹുലിന്റെ ട്വീറ്റ്

ഇതാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

English summary
"15 Miners Struggling For Air, PM Poses For Cameras": Rahul Gandhi Tweets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X