കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബനേസറിന്റെ ജീവനായി നമുക്ക് കൈകോര്‍ക്കാം

  • By Desk
Google Oneindia Malayalam News

എട്ട് വയസ്സുള്ള എബനേസറിന് ജീവന്‍ നിലനിര്‍ത്താന്‍ നിങ്ങളുടെ സഹായം ആവശ്യമാണ്. എബനേസറും ഞാനും വീടിന് മുന്നില്‍ നിന്നും ഫുട്ബോള്‍ കളിക്കുന്ന ഓര്‍മ്മകള്‍ എന്റെ മനസ്സിലൂടെ മിന്നി മായുകയാണ്. അവന്റെപുഞ്ചിരിയും കളിയുമെല്ലാം ഞാന്‍ മിസ് ചെയ്യുന്നു. എനിക്ക് അവന്റെശബ്ദം കേള്‍ക്കണം. പഴയതുപോലെ അവനോട്‌സംസാരിക്കണം. അവനെഈ അവസ്ഥയില്‍ കാണുമ്പോള്‍ എന്റെ ഹൃദയം നുറുങ്ങുന്നു. രോഗം തിരിച്ചറിഞ്ഞതുമുതല്‍ ഞങ്ങളുടെ ജീവിതം മാറിമറിഞ്ഞു. ഞങ്ങളുടെ മകന്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരാനായി 8 ലക്ഷം രൂപ അത്യാവശ്യമായി വേണം. എന്നാലേ റേഡിയേഷന്‍ തെറാപ്പി തുടരാനാകൂ.

ചെന്നെയില്‍ നിന്നും എബനേസര്‍ ഇമ്മാനുവലിന്റെ പിതാവായ സ്റ്റീഫന്‍ പറയുന്നത് എന്റെ കുഞ്ഞിന് പോന്റിനെ ഗ്ലിയോമ എന്ന രോഗമെന്നും ഇത് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്തതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയെ രക്ഷിക്കാനും അവന്റെ ആരോഗ്യം മെച്ചപ്പെടുത്താനുമായി ഡോക്ടര്‍മാര്‍ പരിശ്രമിക്കുകയാണ്. എബനേസറിനെ കടുത്ത തലവേദനയാല്‍ ഈ വര്‍ഷം ഏപ്രിലില്‍ ഒരുപ്രാദേശിക ഡോക്ടറെ കാണിച്ചപ്പോള്‍ അവര്‍ കൂടുതല്‍ രോഗനിര്‍ണ്ണയത്തിനായി നിര്‍ദ്ദേശിക്കുകയായിരുന്നു.

pic

എബനേസറിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബാങ്ക് വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിന്ദു മിഷന്‍ ആശുപത്രി,ഗ്രേയ്സ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉള്‍പ്പെടെ പലയിടത്തും അവനെ കാണിച്ചു.എസ് ആര്‍ എം ആശുപത്രിയില്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറില്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തിയത്. ഇപ്പോള്‍ അപ്പോളോ ആശുപത്രിയില്‍ റേഡിയേഷനായി പ്രവേശിപ്പിച്ചപ്പോള്‍ അവന്റെ ഇടത് കൈകാലുകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും അവന്റെ സംസാരം നില്‍ക്കുകയും ചെയ്തു. കൂടാതെ അവന്‍ അബോധാവസ്ഥയില്‍ ആകുകയും ചെയ്തു.

pic

ഭയചകിതരായി ഞങ്ങള്‍ വേഗം അവനെ അപ്പോളോ ആശുപത്രിയില്‍ എത്തിക്കുകയും ശ്വസനം കുറവായതിനാല്‍ അവനെ പെട്ടെന്ന് തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. കുറച്ചു ഭേദമായപ്പോള്‍ ആശുപത്രിയില്‍ നിന്നും വിട്ടു.ഡിസ്ചാര്‍ജ് ചെയ്തു 10 ദിവസത്തിനുള്ളില്‍ വീണ്ടും അവന്റെ അവസ്ഥ വഷളാവുകയും കണ്ണ് പോലും തുറക്കാതാകുകയും ചെയ്തു. ഞങ്ങള്‍ അവനെ കാഞ്ചി കാമകോടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ വീണ്ടും റേഡിയേഷന്‍ തെറാപ്പി തുടരുകയാണ്.

ആശുപത്രിയില്‍ നിന്നും വളരെ അകലെയാണ് ഞങ്ങളുടെ വീട്. അതിനാല്‍ ആശുപത്രി തന്നെ ഞങ്ങളുടെ വീടായി തീര്‍ന്നു. വരുമാനം വളരെ കുറഞ്ഞവരാണ് ഞങ്ങള്‍. കഴിഞ്ഞ മൂന്ന് മാസമായി ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണ്. കുട്ടിയെ നോക്കാന്‍ തന്നെ രണ്ടുപേര്‍ ആവശ്യമാണ്. ഒരു ഓട്ടോമൊബൈല്‍ കമ്പനിയിലെ മാനേജരാണ് ഞാന്‍.ഭ ാര്യ വീട്ടമ്മയാണ്. ഇത്രയും ബുദ്ധിമുട്ടിയിട്ടും കഴിഞ്ഞ മാസങ്ങളില്‍ കൂട്ടുകാരുടെയും കുടുംബത്തിന്റെയും സഹായത്തോടെ 11 ലക്ഷം രൂപ (USD 16900 )ഞങ്ങള്‍ സമാഹരിച്ചു. ഇനിയും അത്യാവശ്യമായി 8 ലക്ഷം രൂപ (USD 12300 ) അത്യാവശ്യമാണ്. തുടര്‍ന്നുള്ള ചികിത്സയ്ക്ക് നിങ്ങളുടെ ആത്മാര്‍ത്ഥമായ സഹായം ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.

pic

എബനേസറിനെ സഹായിക്കാന്‍ നമുക്ക് കൈകോര്‍ക്കാം. ഇത് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിങ്ങളുടെ ചെറിയ സഹായം കുഞ്ഞിന് നല്ലൊരു ജീവിതം നല്‍കും. കുഞ്ഞിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ദയവായി സ്റ്റീഫനെ സഹായിക്കൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X