Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയപ്പെട്ടവർക്ക് വിട നൽകാം, ആദരാഞ്ജലി അർപ്പിക്കാം ഇനി വൺഇന്ത്യയിലൂടെ....

നമ്മള്‍ ഏറെ സ്‌നേഹിക്കുന്ന ഒരാള്‍ക്ക് എന്നന്നേക്കുമായി വിട ചൊല്ലുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. അത് ജീവിതത്തിലെ ഏറ്റവും ആഴമേറിയ ദുഃഖങ്ങളില്‍ ഒന്നാണ്. നമുക്കൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ടവർ ഇനിയില്ല എന്നത് തീരാവേദനയാണ്. ഓർമകളിൽ മാത്രമാണ് ഇനിയവർ എന്നത് നൊമ്പരപ്പെടുത്തുന്ന കാര്യമാണ്. സ്മരണകളാണ് ഇനി അവർ എന്നത് മരണം സമ്മാനിക്കുന്ന യാഥാർത്ഥ്യമാണ്. അപ്പോൾ ഓരോ ജീവിതവും സ്നേഹത്തോടെയും അന്തസ്സോടെയും കരുതലോടെയും ഓർമിക്കപ്പെടണം. ഓരോ മനുഷ്യനും അത് അർഹിക്കുന്നുണ്ടെന്ന് വൺഇന്ത്യ വിശ്വസിക്കുന്നു.

പ്രിയപ്പെട്ടവരുടെ വിയോഗസമയത്ത് വിഷമിക്കുന്ന കുടുംബങ്ങൾക്ക് ഒരു താങ്ങായി, നമുക്കൊപ്പം ഇല്ലാത്തവരുടെ ഓർമകളെ ആദരിക്കാനായി വൺഇന്ത്യ ഒരു മാർഗം കണ്ടെത്തിയിട്ടുണ്ട്. അത് സൗമ്യവും അർത്ഥവത്തുമാണ്. ഞങ്ങളുടെ ഇംഗ്ലീഷ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇനി ചരമവാര്‍ത്തയും കൊടുക്കാം. അധികം വൈകാതെ മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മറാത്തി, ഒഡിയ തുടങ്ങി മറ്റ് ഏഴ് ഇന്ത്യന്‍ ഭാഷകളിലും.

obituary

വിട പറഞ്ഞു പോയവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. ഒപ്പം ഹൃദയത്തിന്റെ ഭാഷയിൽ ഓർമകൾ പങ്കിടാം. പ്രിയപ്പെട്ടവരുടെ ജീവിതവും അവർ പകർന്ന സ്നേഹവും അവരെന്തായിരുന്നുവെന്നും പറയാം. ഒപ്പം അന്ത്യകർമങ്ങളുടെ തീയതിയും സമയവും എല്ലാം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും ചെയ്യാം.

നിങ്ങൾ പങ്കു വെക്കേണ്ട വിവരങ്ങൾ ഇവയാണ്:

* പേരിന്റെ ആദ്യഭാഗം, അവസാന നാമം, മരണ തീയതി & സ്ഥലം, സംസ്ഥാനം/പ്രദേശം . ഈ വിവരങ്ങൾ നിര്‍ബന്ധമാണ്.

* ജനനത്തീയതി, ജനന സ്ഥലം, മതം, കുടുംബ വിവരങ്ങള്‍ (മാതാപിതാക്കള്‍, പങ്കാളി, കുട്ടികള്‍), വിദ്യാഭ്യാസം, കരിയര്‍ . ഈ വിവരങ്ങൾ ഓപ്ഷണൽ ആണ്. ഏത് വേണം, ഏത് വേണ്ട എന്ന് നിങ്ങൾക്ക് തീരുമാനിക്കാം

* പരേതന്റെ/പരേതയുടെ ഫോട്ടോ നൽകുക . അവരെ കുറിച്ചുളള കൂടുതല്‍ വിശദാംശങ്ങളും ആദരാഞ്ജലി സന്ദേശങ്ങളും ഒപ്പം വെക്കാം.

ഖനി അവശിഷ്ടങ്ങളില്‍ 36000 കോടിയുടെ സ്വര്‍ണം..! വേര്‍തിരിക്കാന്‍ ഇന്ത്യ, വമ്പന്‍ പദ്ധതി

എങ്ങനെ അയയ്ക്കാം?

oneindia.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക മരണവാര്‍ത്ത വിഭാഗത്തിലേക്ക് പോകുക. നിർദിഷ്ട ഫോമിൽ വിശദാംശങ്ങൾ പൂരിപ്പിക്കുക.

ആദരാഞ്ജലി എങ്ങനെ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. എന്തെങ്കിലും തീം അല്ലെങ്കിൽ സംഗീതം അല്ലെങ്കിൽ കൂടുതൽ ഫോട്ടോ എന്നിവ ഉപയോഗിക്കാം. മരണാനന്തര ചടങ്ങുകളുടെയും അനുസ്മരണപരിപാടികളുടെയും വിശദവിവരങ്ങളും അറിയിപ്പുകളും ക്ഷണക്കത്തുകളുണ്ടെങ്കിൽ അതും നൽകാം.

നിങ്ങളുടെ സന്ദേശം പ്രസിദ്ധീകരണത്തിന് തയ്യാറായിക്കഴിഞ്ഞു. അതിർത്തികൾക്കെല്ലാം അപ്പുറം നിങ്ങളുടെ സന്ദേശം എത്തും. സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും എല്ലാം വിവരറിയിക്കാം. എളുപ്പത്തിൽ, വേഗത്തിൽ. അടുത്തുള്ളവരും ദൂരെയുള്ളവരും കാര്യങ്ങൾ അറിയും.

കണ്ണീരോടെ മാത്രമല്ല ബഹുമാനത്തോടെ, നന്ദിയോടെ, ആദരവോടെ ഉള്ളിൽ നിറഞ്ഞ സ്നേഹത്തോടെ നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരെ യാത്രയാക്കാം. ഓരോ ജീവിതവും ഓർമിക്കപ്പെടേണ്ടതാണ്. ഓരോ വിട വാങ്ങലും ഓർമിക്കപ്പെടേണ്ടതാണ്. അത് തീർത്തും ഹൃദയത്തിൽ തട്ടിയുള്ളതും തീവ്രവും ആണെന്ന് ഉറപ്പിക്കാൻ വൺഇന്ത്യ നിങ്ങളുടെ കൂടെയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+