Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഒരു തവണ ഐ ലവ് യു പറയുന്നത് പോക്‌സോ കുറ്റമല്ല: മുംബൈ കോടതി

ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് 'ഐ ലവ് യു' എന്ന് ഒരു തവണ പറയുന്നത് പോക്സോ നിയമ പ്രകാരമുള്ള ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് കോടതി. ഗ്രേറ്റര്‍ മുംബൈയിലെ പോക്സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി കല്‍പന പാട്ടീലിന്റേതാണ് വിധി. പതിനേഴുകാരിയായ പെണ്‍കുട്ടിയോട് ഒരു തവണ ഐ ലവ് യു എന്ന് പറഞ്ഞ ഇരുപത്തിമൂന്നുകാരന് എതിരായ പോക്സോ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി. അയല്‍വാസിയായ യുവാവിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

2016 ഫെബ്രുവരി 7 നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി ഗ്രാമത്തിലെ പൊതു കുളിമുറിയിലേയ്ക്ക് പോകവേ പ്രതി പെണ്‍കുട്ടിയെ പിന്തുടരുകയും ഐ ലവ് യൂ എന്ന് പറയുകയുമായിരുന്നു. പിന്നീട് യുവാവ് പെണ്‍കുട്ടിയെ കണ്ണിറുക്കി കാണിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. യുവാവിന്റെ പെരുമാറ്റം പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. യുവാവിനോട് അമ്മ കാര്യങ്ങള്‍ തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതോടെയാണ് ഇവര്‍ പരാതി നല്‍കിയത്.

court

യുവാവിന് എതിരെ പോക്സോ നിയമത്തിലെ 12-ാം വകുപ്പ് പ്രകാരവും, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 509, 506 വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ യുവാവിനെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു തവണ ഇഷ്ടമാണെന്ന് പറയുന്നത് പെണ്‍കുട്ടിയുടെ മാനം നശിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് കണക്കാക്കാന്‍ ആകില്ലെന്നും ഇഷ്ടം പ്രകടിപ്പിച്ചതായി മാത്രമേ കണക്കാക്കാന്‍ സാധിക്കൂവെന്നും കോടതി നിരീക്ഷിച്ചു. കണ്ണിറുക്കി കാണിച്ചു എന്നതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്നും കോടതി പറഞ്ഞു.

പെണ്‍കുട്ടിയെ പ്രതി ആവര്‍ത്തിച്ച് പിന്തുടരുകയും ഐ ലവ് യൂ പറയുകയും ചെയ്തതായി ഇര പരാതിപ്പെട്ടിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി ലൈംഗിക ഉദ്ദേശത്തോടെ ഇരയോട് ഏതെങ്കിലും വിധത്തില്‍ പെരുമാറിയിട്ടുണ്ടെന്നതിനും തെളിവ് ലഭിച്ചിട്ടില്ലെന്നും ജഡ്ജി കല്‍പ്പന പാട്ടീല്‍ ഉത്തരവില്‍ പറഞ്ഞു.

പെണ്‍കുട്ടിയും അമ്മയും പറഞ്ഞ സംഭവത്തിന്റെ സ്ഥലം വ്യത്യസ്തമാണെന്ന് കോടതി പറഞ്ഞു. വീടിന് സമീപത്തെ കുളിമുറിയില്‍ വെച്ചാണ് സംഭവം നടന്നതെന്ന് അമ്മ പറയുമ്പോള്‍ മറ്റൊരു കുളിമുറിയില്‍ പോയിരുന്നതായി യുവതി പറഞ്ഞു. ഇരുവരുടെയും വാദങ്ങള്‍ അവ്യക്തമാണെന്നും കോടതി പറഞ്ഞു. ഇത് കൂടി പരിഗണിച്ചാണ് കേസ് റദ്ദാക്കുന്നതായി കോടതി അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+