കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശു എന്ന് കേൾക്കുമ്പോൾ ജനങ്ങൾ ഞെട്ടുന്നത് ദൌർഭാഗ്യകരമെന്ന് മോദി: തിരിച്ചടിച്ച് ഒവൈസി

Google Oneindia Malayalam News

മഥുര: പശു എന്ന വാക്ക് കേൾക്കുമ്പോൾ ജനങ്ങൾ ഞെട്ടുന്നത് നിർഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഥുരയിൽ ദേശീയ കന്നുകാലി രോഗനിയന്ത്രണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ചിലർക്ക് പശു, ഓം എന്നീ വാക്കുകൾ കേൾക്കുമ്പോൾ ചിലർക്കെങ്കിലും രോമം എഴുന്നേറ്റുനിൽക്കുമെന്നാണ് കരുതുന്നത്. ഇന്ത്യ 16ാം നൂറ്റാണ്ടിലേക്കാണ് സഞ്ചരിക്കുന്നതെന്നാണ് അത്തരക്കാർ കരുതുന്നതെന്നും മോദി പറയുന്നു. ഇത്തരം ആശയങ്ങളാണ് നമ്മുടെ രാജ്യത്തെ നശിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി നേതാവിനെതിരെയുള്ള പീഡനക്കേസിൽ കുരുക്ക് മുറുകുന്നു: തെളിവുകൾ പെൻഡ്രൈവിൽ സൂക്ഷിച്ചെന്ന് യുവതിബിജെപി നേതാവിനെതിരെയുള്ള പീഡനക്കേസിൽ കുരുക്ക് മുറുകുന്നു: തെളിവുകൾ പെൻഡ്രൈവിൽ സൂക്ഷിച്ചെന്ന് യുവതി

സ്വച്ഛതാ ഹി സേവാ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. പ്ലാസ്റ്റിക് ഉപയോഗം കന്നുകാലികളുടേയും മത്സ്യങ്ങളുടേയും ജീവന് ഭീഷണിയുയർത്തുന്നുവെന്നും മോദി ചൂണ്ടിക്കാണിച്ചിരുന്നു. പ്ലാസ്റ്റിക് തരംതിരിക്കുന്ന ജീവനക്കാരോട് സംസാരിച്ച മോദി പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

narendra-modi1

കന്നുകാലികളില്ലാതെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ കഴിയുമോ എന്ന് മോദി ചോദിക്കുന്നു. കർഷകർ, വെറ്റിനറി ഡോക്ടർമാർ എന്നിവരുമായി സംസാരിച്ച പ്രധാനമന്ത്രി കന്നുകാലി രോഗനിയന്ത്രണ പരിപാടിക്ക് വേണ്ടി 12,652 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. അതേ സമയം പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു സഹോദരന്മാർക്ക് പശുവിശുദ്ധ മൃഗമായിരിക്കാം, എന്നാൽ ഇന്ത്യൻ ഭരണഘടനയിൽ ജീവനും തുല്യതയ്ക്കും അവകാശം നൽകിയിരിക്കുന്നത് മനുഷ്യർക്കാണെന്ന് മോദി ഓർക്കണമെന്നും ഒവൈസി ചൂണ്ടിക്കാണിക്കുന്നു.

English summary
Saying Om or cow is not regressive, says Narendra Modi in Mathura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X