പൊന്നിനും പണത്തിനുമൊപ്പം തൂക്കേണ്ട, സ്ത്രീധനത്തോട് പറയാം 'നോ', ക്യാംപെയ്നുമായി ജോഷ് ആപ്പ്
പണത്തിനും പൊന്നിനുമൊപ്പം തൂക്കി വിലയിട്ടപ്പോള്‍ കഴിഞ്ഞ 5 വര്‍ഷക്കാലത്ത് കേരളത്തിന് സ്ത്രീധനത്തിന്റെ പേരില്‍ നഷ്ടപ്പെട്ടത് 60ല്‍ അധികം പെണ്‍കുട്ടികളുടെ ജീവനാണ്. കൊല്ലം സ്വദേശിനിയായ വിസ്മയയുടെ മരണത്തോടെയാണ് സ്ത്രീധന മരണങ്ങളും ഗാര്‍ഹിക പീഡനവും സംസ്ഥാനത്ത് വലിയ ചര്‍ച്ച ആയി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ സ്ത്രീധന വിവാഹങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണങ്ങള്‍ക്കും തുടക്കമിട്ടു.
സമ്പൂര്‍ണ സാക്ഷരതയും സാമൂഹിക പുരോഗമനവും അവകാശപ്പെടുന്ന, സ്ത്രീധനം നിയമം മൂലം നിരോധിക്കപ്പെട്ട സംസ്ഥാനം കൂടിയായ കേരളത്തിന് ഇത്തരം സംഭവങ്ങള്‍ അപമാനമാണെന്ന് പറയാതെ വയ്യ. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെടുകയും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. കേരളത്തിലെ സ്ത്രീധന പീഡനങ്ങള്‍ക്കെതിരെയുളള പോരാട്ടത്തിനൊപ്പം ഡെയ്‌ലി ഹണ്ടിന്റെ ജോഷ് ആപ്പും കൈ കോര്‍ക്കുകയാണ്. ജോഷ് ആപ്പിന്റെ #saynotodowry ക്യാംപെയ്‌ന്‌റെ ഭാഗമായുളള ചില പ്രതികരണങ്ങളും വീഡിയോകളും കാണാം.

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
നിഖിൽ-ലെന
തിരുവനന്തപുരം
ആനുകാലിക പ്രസക്തി ഉള്ള ഒരു വിഷയമാണല്ലോ സ്ത്രീധനം, അതു കൊണ്ട് തന്നെ ഞങ്ങളുടെ ചർച്ചകളിൽ പലപ്പോഴും ഇത് ഇടം പിടിക്കാറുണ്ട് . ഈ വിഷയം മുതിർന്നവരേക്കാൾ ഏറെ കുട്ടികളിൽ ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് ഞങ്ങൾ ആലോചിച്ചിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങൾക്ക് സാക്ഷികളാകേണ്ടി വരുന്ന കുട്ടികൾ ഭാവിയിൽ ദാമ്പത്യ ജീവിതത്തെ കുറിച്ച് ചിന്തിക്കുവാൻ പോലും ഒരു പക്ഷെ ഭയപ്പെട്ടേക്കാം. ഈ വിഷയത്തെ കുറിച്ച് വീഡിയോ ചെയ്യണം എന്ന് ആലോചിച്ചപ്പോൾ, ഞങ്ങൾക്കും ഒരു മകൾ ഉള്ളത് കൊണ്ട് തന്നെ, ഈ തീം ആണ് മനസ്സിൽ ആദ്യം വന്നത്.
അമൃത സൂരജ്
തൃശൂർ
ഇപ്പോൾ വളരെ അധികം ചർച്ചയായിരിക്കുന്ന ഒരു വിഷയമാണ് സ്ത്രീധനം. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നിട്ട് വർഷങ്ങൾ ആയിട്ടുണ്ട്. എന്നിട്ടും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും സ്ത്രീധനം അറിഞ്ഞും അറിയാതെയും പല കുടുംബങ്ങളെയും തകർക്കുന്ന പ്രശനമായി നിലനിൽക്കുന്നുണ്ട്. ഓരോ സംഭവങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വരുമ്പോഴാണ് പലതും അറിയുന്നത്. 80% പേരും പുറത്ത് വിടുന്നില്ല. ഇന്നത്തെ കാലത്ത് ഒരുപാട് പേര് പലതും സഹിച്ചു ജീവിക്കുന്നു. സ്ത്രീധനത്തിന് പേരിൽ ചിലത് പുറത്ത് വരും. ഇനി ഇതേപോലെ ആരെങ്കിലും സ്ത്രീധനത്തിന് പേരിൽ എന്തെങ്കിലും സഹിക്കുന്നുണ്ടെങ്കിൽ അവർക്ക് ഒരു പ്രചോദനം ആയിത്തീരാൻ വേണ്ടിയും ഒന്നിനും മരണം ഒരു പരിഹാരം അല്ല എന്ന് കാണിക്കാൻ വേണ്ടിയാണു ഞാൻ വീഡിയോ ചെയ്തത്. വീഡിയോ കാണാം
അഭിനവ്-അഭിന
കാസർകോട്
സ്ത്രീധനത്തിന്റെ പേരിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാവാതെ പാതിവഴിയിൽ ചിറകുകൾ അരിഞ്ഞു വീഴ്ത്തപ്പെടുന്ന കാഴ്ചകളാണല്ലോ വർത്തമാന സമൂഹത്തിൽ അരങ്ങേറുന്നത്... ഒരു മുൻകരുതൽ എന്ന രീതിയിൽ പഴയ തലമുറ ആരംഭിച്ച ഈ ആചാരം കാലങ്ങൾ പിന്നിടുമ്പോൾ മരണത്തിലേക്കുള്ള വാതിലായി പരിണമിക്കപ്പെട്ടു.ആ ചിന്താഗതി മാറി "സ്ത്രീയാണ് ധനം" എന്ന തിരിച്ചറിവ് ഞങ്ങളാൽ കഴിയുന്ന വിധത്തിൽ സമൂഹത്തിൽ വളർത്തിയെടുക്കണം എന്ന ആഗ്രഹമാണ് ഞങ്ങളെ കൊണ്ട് ഈ വീഡിയോ ചെയ്യിപ്പിച്ചത്. വീഡിയോ കാണാം
രാഹുൽ ആർ നമ്പ്യാർ
കണ്ണൂർ
സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നത്തെക്കുറിച്ചുളള ഒരു വീഡിയോയെ കുറിച്ച് ആലോചിച്ചപ്പോൾ ആണ് ഈ ഒരു ഐഡിയ കടന്നുവരുന്നത്. ഇതുപോലെ സ്ത്രീകൾ ഉറക്കെ ശബ്‌ദിക്കുകയും കരുത്തു തെളിയിക്കുകയും ചെയ്‌താൽ ഒരു പരിധിവരെ സ്ത്രീധന പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാൻ സാധിക്കും. വീഡിയോ കാണാം
രാധുൽ കൃഷ്ണ
സ്ത്രീയാണ് ഏറ്റവും വലിയ ധനം എന്ന ആശയം ഉൾക്കൊണ്ടുകൊണ്ടാണ് ഈ വീഡിയോ ചെയ്തത്. കല്യാണം കഴിഞ്ഞു എന്ന് കരുതി അവരുടെ ഇഷ്ട്ടങ്ങളും ആശയങ്ങളും ചവറ്റുകുട്ടയിൽ വലിച്ചെറിയണം എന്ന നിലപാട് ഒരിക്കലും ശരിയല്ല.
വിഷ്ണു സിനി
പറവൂർ
ഈ കാലത്ത് സോഷ്യൽ മീഡിയയുടെ പങ്ക് വളരെ വലുതാണ്.ഇ ത്തരത്തിൽ ഞങ്ങൾക്ക് വീഡിയോകൾ സൃഷ്ടിക്കാൻ ഏറെ ഇഷ്ടമുള്ളതും ഉപയോഗപ്രദമായ ഒരു പ്ലാറ്റ് ഫോം ആണ് ജോഷ്. നവമാധ്യമങ്ങളിൽ ഏവരെയും വേദനിപ്പിക്കുന്ന വാർത്തകളായിരുന്നു സ്ത്രീധന പീഡനത്തിൽ പെൺകുട്ടികളുടെ ഓരോ ദുരവസ്ഥകൾ. ഇതിന് തടയിടാൻ കഴിയുന്ന സന്ദേശം നൽകാൻ ഒരു പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതല്ലേ. ഞങ്ങൾക്കും ഒരു മകളാണ്. സ്ത്രീധനം അത് കൊടുത്താൽ അല്ലെ വാങ്ങാൻ കഴിയു. ആദ്യം എതിർക്കേണ്ടത് കൊടുക്കുന്നവരെ ആണ്. പെൺകുട്ടികൾക്ക് നല്ല വിദ്യാഭാസവും ജോലിയും ആണ് നൽകേണ്ടത്. എന്നാൽ അവർക്ക് നല്ല ഭാവി ഉണ്ടാകും. അങ്ങനെ ഒരു മനോഭാവമാണ് ഓരോ രക്ഷിതാക്കൾക്കും വേണ്ടത്.
അശ്വിൻ ശുഭലാൽ
കോഴിക്കോട്
"സമൂഹത്തിൽ വളരെ അധികം ചർച്ചചെയ്യുന്ന ഒരു വിഷയമാണ് സ്ത്രീധനം. ഭൂരിഭാഗം ആളുകളും സ്ത്രീധനത്തെ വാക്കുകൊണ്ട് എതിർക്കുമ്പോഴും, പലപ്പോഴും സ്വന്തം കാര്യം വരുമ്പോൾ സ്ത്രീധനം ആവശ്യപ്പെടുന്നതായാണ് കാണുന്നത്. ഇത് തുറന്നു കാണിക്കാൻ വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്തത്". വീഡിയോ കാണാം
നന്ദു
വയനാട്
Recommended Video
സ്ത്രീധനം പലപ്പോഴും സ്ത്രീ ധനം ആണെന്ന് എല്ലാവരും പറഞ്ഞിട്ട് ഇരുട്ടിന്റെ മറവിൽ സ്ത്രീകളെ ദ്രോഹിക്കുക തന്നെയാണ് ചെയ്യുന്നത്. എത്ര ഒക്കെ നമ്മുടെ രാജ്യം മതസൗഹാർദം ആണെന്ന് പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോൾ അത് മറക്കും.. മിക്കവാറും സ്വന്തം വീട്ടിൽ പോലും സ്ത്രീകൾക്ക് അവരുടെ ഇഷ്ടങ്ങൾ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഉണ്ടാവാറില്ല... പഴുത്ത ചക്ക പറിച്ച് വിൽക്കുന്നത് പോലെ, ആ അവസ്ഥ പെൺകുട്ടികൾക്ക് വരരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചാണ് ഞാൻ ഈ വീഡിയോ ചെയ്തത്.
സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications