കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2000ത്തിന്റെ 'പുതിയ' നോട്ടുകള്‍ പുറത്തിറക്കി!! ഇറക്കിയത് ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ!!വീഡിയോ...

ദില്ലിയിലെ എസ്ബിഐയില്‍ നിന്ന് 2000ത്തിന്‍റെ വ്യാജ നോട്ടുകള്‍ ലഭിച്ചു

  • By Manu
Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ദില്ലിയിലെ എടിഎമ്മില്‍ നിന്നു 8000 രൂപ പിന്‍വലിച്ച രോഹിത് കുമാറിനു ലഭിച്ചത് 2000ത്തിന്റെ പുതിയ നാലു നോട്ടുകള്‍. എന്നാല്‍ നോട്ട് ശ്രദ്ധിച്ചപ്പോഴാണ് ഇയാള്‍ ഞെട്ടിക്കുന്ന പലതും കണ്ടത്.

പുറത്തിറക്കിയത് ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ

നോട്ടിന്റെ മുകളിലായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് യഥാര്‍ഥ നോട്ടില്‍ മുദ്രണം ചെയ്തിരുന്ന ഭാഗത്ത് ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നാണുള്ളത്. എസ്ബിഐയുടെ എടിഎമ്മില്‍ നിന്നാണ് രോഹിത്തിന് വ്യാജ നോട്ടുകള്‍ ലഭിച്ചത് എന്നതാണ് ശ്രദ്ധേയം.

ചുരാന്‍ ലേബല്‍

നോട്ടിന്റെ ഇടതുഭാഗത്ത് താഴെയായി ഔദ്യോഗിക മുദ്രയുടെ സ്ഥാനത്ത് ചുരാന്‍ ലേബല്‍ എന്നാണ് കുറിച്ചിരിക്കുന്നത്.

രൂപയ്ക്കു പകരം

2000 രൂപ (റുപ്പീസ്) എന്നതിന്റെ സ്ഥാനത്തു നോട്ടിലുള്ളത് 2000 കൂപ്പണ്‍സ് എന്നാണ്. ആര്‍ബിഐ സ്റ്റാംപിന്റെ സ്ഥാനത്തു പികെ എന്നാണ് വ്യാജ നോട്ടിലുള്ളത്.

എസ്ബിഐ പരിശോധന തുടങ്ങി

വ്യാജനോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്ബിഐ മറ്റു എടിഎമ്മുകളിലെ നോട്ടുകള്‍ പരിശോധിക്കാന്‍ തുടങ്ങി. ബാങ്ക് എടിഎമ്മില്‍ വ്യാജ നോട്ട് വരാനുള്ള സാധ്യത കുറവാണെന്നും സംഭവത്തില്‍ എന്തെങ്കിലും കൃത്രിമം നടക്കാനുള്ള സാധ്യത കൂടുതലാണെന്നും എസ്ബിഐ അറിയിച്ചു.

വീഡിയോ

English summary
A man who withdrew Rs. 8,000 cash from an ATM in south Delhi was shocked to see, at a closer glance, that all four 2,000-rupee notes had been issued by the "Children Bank Of India".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X