Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക്കൂറുകള്‍ നീണ്ട ജോലി; എസ്ബിഐ കാഷ്യര്‍ ഹൃദയാഘാതം മൂലം മരിച്ചു

ഇന്ത്യയിലെമ്പാടുമായി ഇതുവരെ 55 ആളുകളെങ്കിലും നോട്ട് നിരോധനത്തിന്റെ രക്തസാക്ഷികളായി മാറിയിട്ടുണ്ടാകുമെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് പറയുന്നു.

ദില്ലി: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ തിരക്കിനെ തുടര്‍ന്ന് വിശ്രമമില്ലാതെ മണിക്കൂറുകള്‍ ജോലി ചെയ്ത എസ്ബിഐ കാഷ്യര്‍ ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോര്‍ട്ട്. എസ്ബിഐ നാഗ്പൂര്‍ ബ്രാഞ്ചിലെ ജീവനക്കാരനായ ആര്‍ വി രാജേഷ് ആണ് മരിച്ചത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഒട്ടേറെ ആളുകളാണ് ഇതിനകം മരിച്ചത്.

ഇന്ത്യയിലെമ്പാടുമായി ഇതുവരെ 55 ആളുകളെങ്കിലും നോട്ട് നിരോധനത്തിന്റെ രക്തസാക്ഷികളായി മാറിയിട്ടുണ്ടാകുമെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് പറയുന്നു. ഔദ്യോഗികമായി ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ക്യൂവില്‍ നിന്ന് അവശരായ പ്രായമായവരാണ് മരിച്ചവരില്‍ ഭൂരിക്ഷവും. ഒരു ആത്മഹത്യയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നോട്ട് മാറാന്‍ കഴിയില്ലെന്ന ഭീതിയില്‍ വീട്ടമ്മയാണ് ആത്മഹത്യ ചെയ്തത്.

deadbody

നോട്ട് നിരോധനം ഇന്ത്യയിലെ ജനങ്ങളെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം വാര്‍ത്തകള്‍. കഴിഞ്ഞദിവസം രാജ്യസഭയിലും ഇതുസംബന്ധിച്ച വാഗ്വാദം നടന്നിരുന്നു. ഉറി ആക്രമണത്തെക്കാള്‍ ആളുകള്‍ നോട്ട് നിരോധനത്തിലൂടെ മരിച്ചെന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ ആരോപണമാണ് വാഗ്വാദത്തിനിടയാക്കിയത്. കോണ്‍ഗ്രസിന്റെത് രാജ്യദ്രോഹ പരാമര്‍ശമാണെന്നും മാപ്പു പറയണമെന്നുമാണ് ബിജെപി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+