• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എസ്ബിഐയില്‍ പരിഷ്കരണം: പേരിലും ഐഎഫ്എസ്സി കോഡിലും അടിമുടി മാറ്റം!1300 ബ്രാഞ്ചുകള്‍ക്ക് സംഭവിച്ചത്

  • By Desk

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1300 ബ്രാഞ്ചുകളുടെ പേരും ഐഎഫ്എസ്സി കോഡും മാറ്റി. മുംബൈ, ദില്ലി, ബെഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ബ്രാഞ്ചുകളുടെ പേരും ഐഎഫ്എസിസി കോഡുകളുമാണ് മാറിയത്. എസ്ബിഐ-എസ്ബിടി ലയനം നടന്നതുമുതൽ പല ബ്രാഞ്ചുകളിലെയും ഐഎഫ്എസ്സി കോഡുകൾ മാറിയിരുന്നു. ഐഎഫ്എസ്സി കോഡുകളിലെ മാറ്റത്തെക്കുറിച്ച് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ പ്രവീൺ ഗുപ്ത പറഞ്ഞു.

എന്താണ് ബ്ലോക്ക് ചെയിന്‍: എസ്ബിഐയും സ്മാര്‍ട്ടാവുന്നു,സ്മാര്‍ട്ട് കോണ്‍ട്രാക്ടും കെവൈസിയും!!

എനിക്കാണ് അങ്ങിനെ സംഭവിച്ചതെങ്കിൽ അയാൾ കരഞ്ഞേനേ; സൈറാ വസീമിന് പിന്തുണയുമായി ഗുസ്തി താരം ഗീത ഫോഗട്ട്

പഴയ ഐഎഫ്എസ്സി കോഡുകളുടെ അടിസ്ഥാനത്തിൽ ഇടപാടുകൾ നടക്കുകയാണെങ്കിൽ , അത് പുതിയ കോഡുമായിമാച്ച് ചെയ്യും. അതുകൊണ്ട് തന്നെ ഐഎഫ്എസ്സി കോഡുകളുടെ മാറ്റം ഉപഭോക്താക്കൾക്ക് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയതും പഴയതുമായ ബ്രാഞ്ചുകളുടെ പേരും ഐഎഫ്എസ്സി കോഡുകളുടെ ലിസ്റ്റും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലാമ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് പ്രവീൺ ഗുപ്ത പറഞ്ഞു. റിസർവ് ബാങ്ക് റിസർവ് ചെയ്ത ഫണ്ട് ട്രാൻസ്ഫർ സംവിധാനത്തിൽ പങ്കെടുക്കുന്ന എല്ലാ ബാങ്ക് ശാഖകളും തനതായി തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു 11 അക്ക അക്ഷര സൂചിക കോഡ് ആണ് ഐഎഫ്എസ്സി കോഡ്.

മിനിമം ബാലൻസ് പിഴ കുറച്ചു

മിനിമം ബാലൻസ് പിഴ കുറച്ചു

അതേസമയം ദിവസങ്ങള്‍ക്കു മുന്‍പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സ് പിഴയും അക്കൗണ്ടില്‍ വേണ്ട മിനിമം ബാലന്‍സ് തുകയും കുറച്ചെന്ന വാര്‍ത്ത ഉപഭോക്താക്കളെ തേടിയെത്തിയിരുന്നു. 20 മുതല്‍ 80 ശതമാനം വരെയാണ് എസ്ബിഐ മിനിമം ബാലന്‍സ് പിഴ കുറച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു പുറമേ ആന്ധ്രാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവരാണ് അടിസ്ഥാന നിരക്കുകള്‍ കുറച്ചത്. ആന്ധ്രാ ബാങ്ക് അടിസ്ഥാന നിരക്ക് 9.55 ശതമാനത്തില്‍ നിന്നും 9.70 ശതമാനം ആയും ബാങ്ക് ഓഫ് ബറോഡ 9.50 ശതമാനത്തില്‍ നിന്നും 9.15 ശതമാനം ആയുമായാണ് അടിസ്ഥാന നിരക്കുകള്‍ കുറച്ചിട്ടുണ്ട്.

ഉപഭോക്താക്കൾക്കുള്ള ആശ്വാസ വാർത്ത

ഉപഭോക്താക്കൾക്കുള്ള ആശ്വാസ വാർത്ത

മിനിമം അക്കൗണ്ട് ബാലന്‍സ് സംബന്ധിച്ച് മെട്രോ, നഗരപ്രദേശങ്ങളെ ഒരു വിഭാഗത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. പിഴയിലൂടെയും സ്വര്‍ണ്ണപ്പണയവായ്പകളിലൂടെയും കൊള്ളലാഭം ഉണ്ടാക്കുകയും ബാങ്കിങ്ങ് സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് കുത്തനെ ഉയര്‍ത്തുകയും ചെയ്ത എസ്ബിഐയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആശ്വാസ വാര്‍ത്തയായിരുന്നു ഇത്. എസ്ബിഐ സേവിങ്ങ്‌സ് അക്കൗണ്ടുകളില്‍ വേണ്ട മിനിമം ബാലന്‍സ് മെട്രോകളില്‍ 5,000 ല്‍ നിന്നും 3,000 ആയി കുറക്കുകയായിരുന്നു.

വ്യക്തിഗത വിവരങ്ങൾ ചോരുന്നു

വ്യക്തിഗത വിവരങ്ങൾ ചോരുന്നു

അതേസമയം വ്യക്തിഗത വിവരങ്ങള്‍ ചോരുന്ന വിധത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) തപാല്‍ കവറുകളില്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നികുതി റിട്ടേണ്‍ ചെക്കുകള്‍ നല്‍കുന്നതിനുള്ള എസ്ബിഐയുടെ തപാല്‍ കവറുകളുടെ രൂപകല്‍പനയിലുള്ള വീഴ്ചയാണ് സുപ്രധാനമായ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള വഴിയൊരുക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് കവറുകളുടെ രൂപകല്‍പനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് എസ്ബിഐ വ്യക്തമാക്കിയിരുന്നു.

റിസർവ്വ് ബാങ്കിന് പരാതി നൽകി

റിസർവ്വ് ബാങ്കിന് പരാതി നൽകി

സുരക്ഷിതമല്ലാത്ത കവറുകള്‍ ഉപയോഗിക്കുന്നതുമൂലം ഇടപാടുകാരുടെ വിവരങ്ങള്‍ എസ്ബിഐ പരസ്യപ്പെടുത്തുന്നതായും ഇത് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നല്‍കിയ പരാതിയില്‍ ലോകേഷ് ബത്ര ചൂണ്ടിക്കാട്ടിയിരുന്നു. ഈ സുരക്ഷാ വീഴ്ച വലിയ തോതിലുള്ള ഇടപാടുകാരുടെ വിവരങ്ങള്‍ മറ്റുള്ളവരുടെ കൈകളില്‍ എത്തിച്ചേരുന്നതിന് ഇടയാക്കുമെന്നും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് വിഷയത്തില്‍ ഇടപെടുകയും എസ്ബിഐയോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

English summary
Post the merger of its five associates, State Bank of India (SBI) has changed names and Indian Financial System Code (IFSC) codes of nearly 1,300 of its branches. The country’s largest lender has changed the names and IFSC codes of branches located in major cities such as Mumbai, New Delhi, Bengaluru, Chennai, Hyderabad, Kolkata and Lucknow, among others.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more