കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎമ്മില്‍ നിന്ന് കിട്ടുന്ന പണം കുറയും; പരിധി കുറച്ച് എസ്ബിഐ!! ജനം നട്ടംതിരിയും, നീണ്ട ക്യൂ...

Google Oneindia Malayalam News

മുംബൈ: എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയുന്ന തുകയുടെ പരിധി കുറയ്ക്കുന്നു. ബാങ്ക് തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ തീരുമാനം. ഇനി 20000 രൂപ മാത്രമാണ് എടിഎം വഴി പിന്‍വലിക്കാന്‍ സാധിക്കുക. നിലവില്‍ 40000 രൂപയാണ് ലഭിക്കുന്നത്. ഈ പരിധി കുറയ്ക്കാന്‍ എസ്ബിഐ തീരുമാനിച്ചു.

15

തുടര്‍ച്ചയായി ബാങ്ക് തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് പണം പിന്‍വലിക്കല്‍ പരിധി കുറയ്ക്കുന്നതെന്ന് എസ്ബിഐ അറിയിക്കുന്നു. ഒക്ടോബര്‍ 31 മുതലാണ് പുതിയ പരിഷ്‌കരണം നടപ്പാക്കുക. പ്രതിദിനം 20000 രൂപ മാത്രമാണ് ഇനി എടിഎമ്മില്‍ നിന്ന ലഭിക്കുക.

എടിഎം വഴി നടത്തുന്ന ഇടപാടുകള്‍ സംബന്ധിച്ച് തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് പരാതി ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തുക കുറയ്ക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

പക്ഷേ, ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയില്‍ അകപ്പെടും എന്നതായിരിക്കും ഫലം. കിട്ടുന്ന സംഖ്യ കുറഞ്ഞാല്‍ കൂടുതല്‍ തവണ എടിഎമ്മില്‍ എത്തേണ്ടി വരും. എല്ലാ ദിവസവും ആളുകള്‍ എത്തുന്നതോടെ നീണ്ട ക്യൂ ആയിരിക്കും.

ഇതോടെ പണം കിട്ടാനില്ലാത്ത സാഹചര്യവുമുണ്ടായേക്കാം. ഡിജിറ്റല്‍ മണി പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിന്. എന്നാല്‍ സാധരണക്കാര്‍ക്ക് ഇതൊരു തിരിച്ചടിയായേക്കാം. ഗ്രമീണ കച്ചവടക്കാര്‍ക്കും തിരിച്ചടിയായേക്കും.

English summary
SBI cuts ATM cash withdrawal limit to Rs 20,000 per day: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X