കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐക്ക് ഒറ്റ ദിവസം കൊണ്ട് ഒരുമാസത്തെ നിക്ഷേപം, ബാങ്കുകള്‍ക്ക് ചാകരക്കാലം, ഇതൊക്കെ കള്ളപ്പണമാണോ?

എസ്ബിഐയില്‍ മാത്രമായി എത്തിയത് 39,677 കോടി രൂപ. ഒറ്റ ദിവസം കൊണ്ട് ഒരു മാസത്തെ നിക്ഷേപം നേടാന്‍ കഴിഞ്ഞതായി എസ്ബിഐ വ്യക്തമാക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

മുംബൈ : നോട്ട് നിരോധനത്തിനു പിന്നാലെ ബാങ്കുകളിലേക്ക് ഒഴുകുന്നത് കോടികളുടെ നിക്ഷേപം. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ മൂന്നു ദിവസത്തിനിടെ ബാങ്കുകളിലെത്തിയത് 60,000 കോടി രൂപയുടെ നിക്ഷേപം.

എസ്ബിഐയില്‍ മാത്രമായി എത്തിയത് 39,677 കോടി രൂപ. ഒറ്റ ദിവസം കൊണ്ട് ഒരു മാസത്തെ നിക്ഷേപം നേടാന്‍ കഴിഞ്ഞതായി എസ്ബിഐ വ്യക്തമാക്കുന്നു. ഈ ഒഴുക്ക് തുടര്‍ന്നാല്‍ പലിശ നിരക്ക് കുറയ്‌ക്കേണ്ടി വരുമെന്നാണ് സൂചനകള്‍.

 ബാങ്കുകളിലേക്ക് പണത്തിന്റെ ഒഴുക്ക്

ബാങ്കുകളിലേക്ക് പണത്തിന്റെ ഒഴുക്ക്

ഒറ്റ ദിവസം കൊണ്ട് 11,000 കോടി രൂപയുടെ നിക്ഷേപമാണ് എസ്ബിഐക്ക് ലഭിച്ചിരിക്കുന്നത്. സാധാരണ ഒരു മാസം കൊണ്ട് 8000 കോടി രൂപയുടെ നിക്ഷേപമാണ് നേടുന്നത്. ഇതാണ് ഒറ്റ ദിവസം കൊണ്ട് മറികടന്നിരിക്കുന്നത്. എസ്ബിഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 നിക്ഷേപം പണം നഷ്ടമാകുമെന്ന ആശങ്കയില്‍

നിക്ഷേപം പണം നഷ്ടമാകുമെന്ന ആശങ്കയില്‍

വെള്ളിയാഴ്ചവരെ എസ്ബിഐക്ക് ലഭിച്ചിരിക്കുന്നത് 53,000 കോടി രൂപയുടെ നിക്ഷേപമാണ്. ജനങ്ങള്‍ക്ക് ബാങ്കുകളില്‍ ചെന്ന് പണം മാറ്റിയെടുക്കാനോ അതല്ലെങ്കില്‍ ബാങ്കില്‍ തന്നെ നിക്ഷേപിക്കാനോ അവസരമുണ്ട്. പണം നഷ്ടമാകുമെന്ന ആശങ്കയിലാണ് പലരും പണം ബാങ്കുകളില്‍ നിക്ഷേപിക്കുന്നത്.

ഇതൊക്കെ എവിടെ വച്ചിരുന്നോ ആവോ

ഇതൊക്കെ എവിടെ വച്ചിരുന്നോ ആവോ

മാറ്റിവാങ്ങുന്നവരുടെ എണ്ണത്തിലും കുറവില്ല. 723 കോടി രൂപയാണ് വ്യാഴാഴ്ച എസ്ബിഐ നിന്ന് മാറ്റി വാങ്ങിയത്. വെള്ളിയാഴ്ച ഇത് 943 കോടിയായിരുന്നു. ബുധനാഴ്ച ബാങ്കുകള്‍ അവധിയായിരുന്നു. ഇതിനു പിന്നാലെ ബാങ്കുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ പണം മാറ്റി വാങ്ങുന്നതിനും നിക്ഷേപിക്കുന്നതിനും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

 മറ്റ് നേട്ടങ്ങള്‍

മറ്റ് നേട്ടങ്ങള്‍

നോട്ട് നിരോധനം രാജ്യത്ത് വിലക്കയറ്റം തടയുന്നുവെന്ന് അരുന്ധതി ഭട്ടാചാര്യ പറയുന്നു. കുറഞ്ഞ മൂല്യത്തില്‍ പണം നിക്ഷേപിക്കുന്നത് വര്‍ധിക്കുന്നതോടെ ബാങ്കുകളുടെ പലിശ നിരക്ക് കുറയുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു. നിക്ഷേപം വര്‍ധിക്കുന്നതോടെ ഗവണ്‍മെന്റ് ബോണ്ടുകളിലേക്ക് ബാങ്കുകളുടെ നിക്ഷേപവും വര്‍ധിക്കും. ഗവണ്‍മെന്റ് ബോണ്ടുകളുടെ ആവശ്യം വര്‍ധിക്കുന്നതോടെ അതിന്റെ വിലയും വര്‍ധിക്കുന്നു.

കര്‍ശന സുരക്ഷ

കര്‍ശന സുരക്ഷ

കൈയിലുള്ള 500, 1000 രൂപകള്‍ മാറ്റി വാങ്ങാനും നിക്ഷേപിക്കാനുമായി ഡിസംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. സംശയകരമായ നിക്ഷേപങ്ങള്‍ക്ക് പിടിവിഴുമെന്നു തന്നെയാണ് സൂചന. രണ്ടര ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തും അതിനും മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി വകുപ്പിന്റെ പരിശോധന ഉണ്ടാകും.

English summary
Banks have received nearly Rs 60,000 crore in deposits following the withdrawal of Rs 500 and Rs 1,000 currency notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X