കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തള്ളല്ലേ.. മല്യയുടെ ഒരു രൂപ പോലും മോദി തള്ളിയിട്ടില്ല, എന്താണ് ലോണ്‍ തള്ളല്‍.. ഇതാ 10 കാര്യങ്ങള്‍!

  • By Kishor
Google Oneindia Malayalam News

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യവസായ പ്രമുഖന്മാരുടെ കിട്ടാക്കടമായ 7016 കോടി രൂപ എഴുതിത്തള്ളി എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയെ ചൂട് പിടിപ്പിച്ചിരിക്കുകയാണ്. അക്കൗണ്ടില്‍ നിന്നും സ്വന്തം പണം പോലും എടുക്കാനാവാതെ ആളുകള്‍ നെട്ടോട്ടമോടുമ്പോഴാണ് ഈ വാര്‍ത്ത പുറത്ത് വന്നതും എന്നതും പ്രതിഷേധങ്ങള്‍ക്ക് കാരണമായി.

Read Also: എസ് ബി ഐ വിജയ് മല്യ അടക്കം 63 പേരുടെ 7016 കോടി രൂപ എഴുതിത്തള്ളി? ജനങ്ങളിപ്പോഴും എടിഎം ക്യൂവിലാണ്‌!

എന്നാല്‍ സത്യത്തില്‍ എന്താണ് എസ് ബി ഐ ചെയ്തത്. വിജയ് മല്യ അടക്കമുള്ള വ്യവസായ പ്രമുഖരുടെ കടങ്ങള്‍ ഇനി വേണ്ട എന്ന് പറഞ്ഞ് എഴുതിത്തള്ളുകയാണോ. അതോ എഴുതി മാറ്റലാണോ. ഇത് രണ്ടും തമ്മില്‍ എന്താണ് വ്യത്യാസം. കാണൂ, നരേന്ദ്ര മോദി 7016 കോടി രൂപ എഴുതിത്തള്ളി എന്ന വാര്‍ത്തയിലെ നെല്ലും പതിരും.

എഴുതിത്തള്ളലല്ല എഴുതിമാറ്റലാണ്

എഴുതിത്തള്ളലല്ല എഴുതിമാറ്റലാണ്

ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ അവരുടെ അക്കൗണ്ടിംഗ് ബുക്കുകളില്‍ എഴുതി തള്ളണം. എഴുതിത്തള്ളുക എന്ന പ്രയോഗം തന്നെ ഒരു കണക്കിന് ശരിയല്ല. എഴുതിമാറ്റുകയാണ് ശരിക്കും ചെയ്യുന്നത്. എന്നാല്‍ പറഞ്ഞ് പരിചയിച്ചിരിക്കുന്നത് എഴുതിത്തള്ളല്‍ എന്നാണ് എന്ന് മാത്രം. അക്കൗണ്ടിംഗ് റൂള്‍സ് പ്രകാരമാണ് ഇത് ചെയ്യുന്നത്.

തിരിച്ചടക്കേണ്ട തുക തന്നെയാണ്

തിരിച്ചടക്കേണ്ട തുക തന്നെയാണ്

ലോണ്‍ എഴുതിത്തള്ളുക എന്നതിനര്‍ത്ഥം ലോണ്‍ എടുത്ത കമ്പനി തിരിച്ചടക്കേണ്ട എന്നല്ല. ബാങ്കുകള്‍ ഇത് തിരിച്ചു പിടിക്കുക തന്നെ ചെയ്യും. കോടതിയില്‍ കേസ് നടത്തിയും വസ്തുവകകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ അസ്സറ്റുകള്‍ ഏറ്റെടുത്തുമാണ് ഈ തുക തിരിച്ചുപിടിക്കുക. അപ്പോള്‍ ഇതൊരു ലാഭമായി ബുക്കില്‍ കാണിക്കുകയാണ് ചെയ്യുക.

 ഇപ്പോഴത്തെ വിഷയം

ഇപ്പോഴത്തെ വിഷയം

മദ്യരാജാവ് വിജയ് മല്യയുടേതടക്കം 7000 കോടിയുടെ വായ്പാ കുടിശ്ശിക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളി എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയെ ചൂട് പിടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മോദി മല്യയുടെ കടം വേണ്ട എന്ന് പറഞ്ഞ് വെറുതെ വിട്ടതാണ്. അല്ലെങ്കില്‍ എന്താണ് സത്യത്തില്‍ സംഭവിച്ചത്. അത് കൂടി ഒന്ന് നോക്കാം.

നോണ്‍ പെര്‍ഫോമിങ് സെക്ഷനിലേക്ക് മാറ്റി

നോണ്‍ പെര്‍ഫോമിങ് സെക്ഷനിലേക്ക് മാറ്റി

90 ദിവസത്തിനു ശേഷം മുതലിലേക്കും പലിശയിലേക്കും ഒന്നും എത്തിയില്ലെങ്കില്‍ കിട്ടാക്കടങ്ങളെ, വായ്പകളെ നോണ്‍ പെര്‍ഫോമിങ് സെക്ഷനിലേക്ക് മാറ്റും. എന്നാല്‍ വളരെ വേഗമൊന്നും ബാങ്ക് നിയമനടപടികളിലേക്കോ എഴുതി തള്ളാനോ ശ്രമിക്കുകയില്ല. സാധ്യമായ നടപടികളെല്ലാം. എഴുതി തള്ളുകയെന്നത് പണം പരിപൂര്‍ണമായും ഒഴിവാക്കുകയെന്ന് അര്‍ത്ഥമില്ല.

ബാങ്ക് നടപടി ചട്ടപ്പടി തുടരും

ബാങ്ക് നടപടി ചട്ടപ്പടി തുടരും

പണം പിടിച്ചെടുക്കാനുള്ള നടപടികള്‍ ക്രമങ്ങള്‍ ബാങ്ക് തുടരും. ഉദാഹരണത്തിന് വണ്‍ ടൈം സെറ്റില്‍മെന്റിലൂടെ പലിശയിലും മുതലിലും കുറവ് വരുത്തികൊടുക്കും. പലപ്പോഴും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മുടിഞ്ഞ് കുത്തുപാളയെടുക്കുമ്പോഴോ ഗ്യാരണ്ടിയായി നല്‍കിയിരിക്കുന്ന സ്ഥലത്തിനോ കെട്ടിടത്തിനോ ഉള്ള മതിപ്പു വില കിട്ടാനുള്ള പണത്തിനേക്കാള്‍ കുറവായിരിക്കുകയോ ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള വേവ് ഓഫ് ചെയ്യുന്നത്.

ആദ്യമായിട്ടല്ല എഴുതിത്തള്ളല്‍

ആദ്യമായിട്ടല്ല എഴുതിത്തള്ളല്‍

ഇതാദ്യമായിട്ടല്ല രാജ്യത്തെ 27 പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കടം എഴുതിത്തള്ളുന്നത്. 1.14 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് 2012-13 മുതല്‍ 2014-15 വരെയുള്ള മൂന്ന് സാമ്പത്തിക വര്‍ഷം കൊണ്ട് ബാങ്കുകള്‍ എഴുതിത്തള്ളിയത്. യു പി എ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത്.

എന്തുകൊണ്ട് വാര്‍ത്തയായി

എന്തുകൊണ്ട് വാര്‍ത്തയായി

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം കത്തി നില്‍ക്കുന്ന സമയമായതിനാലാണ് ഇക്കാര്യം വലിയ ചര്‍ച്ചയായത് തന്നെ. എസ് ബി ഐ കടം തള്ളിയെന്ന വാര്‍ത്ത കേട്ടപ്പോള്‍ മോദി സര്‍ക്കാരിനോടുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനും ഈ വാര്‍ത്ത വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

English summary
What is the truth behind the news SBI has waived off defaulters’ loans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X