ലോണ്‍ അടക്കുന്നവരാണോ? എങ്കില്‍ ഒരു പണി വന്നിട്ടുണ്ട്: എസ്ബിഐ പലിശ നിരക്ക് ഉയർത്തി
തിരുവനന്തപുരം: എസ് ബി ഐയില്‍ നിന്നും ലോണ്‍ എടുത്തവർക്ക് കനത്ത തിരിച്ചടി. ലോണ്‍ എടുത്തവരുടെ തിരിച്ചടവ് തുക ഇനി മുതല്‍ ഉയരും. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐ വിവിധതരം വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് വർധിപ്പിച്ചതാണ് ലോണെടുത്തവർക്ക് തിരിച്ചടിയായത്. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്തിട്ടുണ്ട്.
മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റാണ് (MCLR) എസ്ബിഐ വർധിപ്പിച്ചത്. വായ്പകളുടെ പലിശനിരക്ക് നിർണയത്തിന്‍റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നാണ് എം സി എല്‍ ആർ. 0.10 ശതമാനം വരെയാണ് വർധനവ്. ബാങ്കുകളുടെ വായ്പാ പലിശനിരക്ക് നിർണയിക്കാനുള്ള അടിസ്ഥാന നിരക്കുകളിലൊന്നാണിത്. 2016ലാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിലധിഷ്ഠിതമായ എം സി എൽ ആർ അവതരിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് മാറുന്നതിന് ആനുപാതികമായി എംസിഎൽആറിലും ബാങ്കുകൾ മാറ്റം വരുത്താന്‍ ആരംഭിച്ചു.

തുടർച്ചയായ രണ്ടാം തവണയാണ് ബാങ്ക് എം സി എല്‍ ആർ വർധിപ്പിക്കുന്നത്. ജൂണില്‍ എം സി എൽ ആറിൽ 0.10 ശതമാനം വരെയാണ് വർധനവ് വരുത്തിയത്. എസ് ബി ഐ മാത്രമല്ല, എച്ച് ഡി എഫ് സി ബാങ്ക് ഉള്‍പ്പെടേയുള്ള നിരവധി സ്വകാര്യ, പൊതുബാങ്കുകളും അടുത്തിടെ എം സി എൽ ആർ വർധിപ്പിച്ചിരുന്നു.
ഒരു വര്‍ഷത്തിനിടെ തന്നെ എം സി എല്‍ ആർ അടിസ്ഥാന നിരക്ക് 8.75 ശതമാനത്തില്‍നിന്ന് 8.85 ശതമാനമായാണ് എസ് ബി ഐ വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തെ നിരക്ക് 8.95 ശതമാനമായും മൂന്നുവര്‍ഷത്തേത് ഒമ്പത് ശതമാനമായും ഉയര്‍ത്തി. നിരക്ക് ഉയർത്തിയത് വാഹന, ഭവന വായ്പ ഉള്‍പ്പടെയുള്ളവയുടെ പലിശ കൂട്ടും. എസ്ബിഐയുടെ നിലവിലെ ഭവന വായ്പാ നിരക്കുകള്‍ 8.50 ശതമാനം മുതല്‍ 9.65 ശതമാനംവരെയാണ്. സിബില്‍ സ്കോറിന് അനുസരിച്ചാണ് നിരക്കില്‍ നേരിയ വ്യത്യാസം വരുന്നത്.
അതേസമയം, ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ അടുത്തിടെ പാസാക്കിയിരുന്നു. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി ) ബിൽ ( The Kerala Taxation Laws (Amendment) Bill - 2024 ) കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്. കേരളത്തിലെ ഏതൊരു ബാങ്കിനും, ധനകാര്യ സ്ഥാപനത്തിനും, ഇതര വകുപ്പുകൾക്കും വീടും, സ്ഥലവും കെട്ടിടവും , വസ്തുവും ജപ്തി ചെയ്ത് കൊണ്ട് ഒരു കുടുംബത്തെയും തെരുവിൽ തള്ളുന്ന കണ്ണിൽ ചോരയില്ലാത്ത പ്രവർത്തി ഇനി മുതൽ ചെയ്യാൻ കഴിയില്ല.
കേരളത്തിലെ സഹകരണ ബാങ്കുകൾ, ദേശ സാത്കൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, കൊമേയ്ഷ്യൽ ബാങ്കുകൾ തുടങ്ങിയവയുടെ എല്ലാ തരം ജപ്തി നടപടികളിലും കേരള സർക്കാരിന് ഇടപെടാൻ പൂർണ്ണ അധികാരം നൽകുന്ന ജപ്തി വിരുദ്ധ നിയമമാണ് നിയമസഭ പാസാക്കിയത്. 1968 ലെ 87 സെക്ഷനുകൾ അടങ്ങിയ നിയമമാണ് കേരള നിയമസഭ ഭേദഗതി ചെയ്തത്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications