SBI job: എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസര്‍; അഞ്ച് ഇന്‍ക്രിമെന്റുകള്‍; ശമ്പളക്കണക്ക് ഞെട്ടിക്കുന്നത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (എസ്ബിഐ) പ്രൊബേഷണറി ഓഫീസര്‍ തനിക്കു ലഭിക്കുന്ന പ്രതിമാസ ശമ്പളം വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുകയാണ്. ഒരു ലക്ഷം രൂപയിലധികം മാസവരുമാനമാണ് അവര്‍ ശമ്പള ഇനത്തില്‍ വാങ്ങുന്നത്. ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ ബാങ്ക് ജീവനക്കാരി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2022-ല്‍ ഐബിപിഎസ് പ്രൊബേഷണറി ഓഫീസര്‍ (പിഒ) പരീക്ഷ പാസായ ശേഷമാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്. തന്റെ രണ്ടര വര്‍ഷത്തെ കരിയറിന് ശേഷം ലഭിക്കുന്ന ശമ്പളമാണ് വെളിപ്പെടുത്തിയത്. രണ്ടര വര്‍ഷത്തിനിടെ അഞ്ച് ഇന്‍ക്രിമെന്റുകള്‍ ഉള്‍പ്പെടെ ഏകദേശം 95,000 രൂപയാണ് ശമ്പളമായി സമ്പാദിക്കുന്നത്. ഇതിനു പുറമേ നിരവധി ആനുകൂല്യങ്ങളുമുണ്ട്. വാടക അലവന്‍സായി 18,500 രൂപയാണ് ലഭിക്കുന്നത്. മറ്റ് അലവന്‍സുകളായി ഏകദേശം 11,000 രൂപയും ലഭിക്കുന്നുണ്ട്. ഇതെല്ലാം ചേര്‍ത്തു വയ്ക്കുമ്പോള്‍ മൊത്തം പ്രതിമാസ വരുമാനം 1,24,500 രൂപയിലധികമാണ്.

ഒരു പ്രൊബേഷണറി ഓഫീസര്‍ക്ക് ഇത്രയും ഉയര്‍ന്ന ശമ്പളം എങ്ങനെ ലഭിക്കുന്നു എന്ന ചോദ്യങ്ങളും ഇവരുടെ വീഡിയോയ്ക്കു താഴെ ഉയര്‍ന്നു. സാധാരണ ലഭിക്കുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ തുക ഇവര്‍ക്ക് ലഭിക്കാന്‍ പ്രധാന കാരണം കരിയറിലെ അധിക യോഗ്യതകളാണ്.
2022-ല്‍ ജോലി ആരംഭിക്കുമ്പോള്‍ 56,000 രൂപ അടിസ്ഥാന ശമ്പളത്തിലാണ് ജോലി തുടങ്ങിയത്.
രണ്ടര വര്‍ഷത്തെ സേവനത്തിനിടയില്‍ രണ്ട് വാര്‍ഷിക ഇന്‍ക്രിമെന്റുകളാണ് ലഭിച്ചത്. ബാങ്ക് ജീവനക്കാര്‍ക്കായി നടത്തുന്ന JAIIB (ജൂനിയര്‍ അസോസിയേറ്റ് ഓഫ് ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ്), CAIIB (സര്‍ട്ടിഫൈഡ് അസോസിയേറ്റ് ഓഫ് ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ്) എന്നീ ബാങ്കിങ് പരീക്ഷകള്‍ പാസായതിലൂടെ മൂന്ന് അധിക ഇന്‍ക്രിമെന്റുകളും കൂടി ലഭിച്ചു. ഇതോടെയാണ് ശമ്പളം ഒരു ലക്ഷം കടന്നത്. ഈ പരീക്ഷകളില്‍ വിജയിക്കുന്ന ജീവനക്കാര്‍ക്ക് പല ബാങ്കുകളും അധിക ശമ്പള വര്‍ധന വാഗ്ദാനം ചെയ്യുന്നുണ്ട്.
ബാങ്കിങ് പരീക്ഷകള്‍ പാസായതാണ് ശമ്പളം ഇത്രയും ഉയരാന്‍ കാരണമെന്നും യുവതി വിശദീകരിക്കുന്നു. കരിയറിന്റെ വളര്‍ച്ചയ്ക്ക് ഈ പരീക്ഷകളുടെ പ്രധാന്യത്തെക്കുറിച്ചും അവര്‍ വിശദീകരിക്കുന്നുണ്ട്. ഈ വീഡിയോ പുറത്തുവന്നതോടെ ബാങ്ക് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയിലും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.
കഠിനാധ്വാനം ചെയ്ത് പഠിച്ചാല്‍ ബാങ്കിങ് മേഖലയില്‍ മികച്ച വരുമാനം നേടാമെന്നതിന് ഇതൊരു തെളിവാണെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം, എല്ലാ പിഒമാര്‍ക്കും ഇത്രയും വലിയ തുക കിട്ടുന്നില്ലല്ലോ എന്ന സംശയങ്ങളും പലരും പ്രകടിപ്പിക്കുന്നുണ്ട്. അധിക പരീക്ഷകള്‍ എഴുതിയെടുത്താല്‍ ഇത്രയും വലിയ തുക സാധ്യമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തില്‍, കൃത്യമായ പ്ലാനിങ്ങും അധിക യോഗ്യതകളും നേടിയാല്‍ ബാങ്കിങ് മേഖലയില്‍ വലിയ സാമ്പത്തിക വളര്‍ച്ച കൈവരിക്കാമെന്ന് ഈ വീഡിയോയിലെ യുവതി തെളിയിക്കുന്നു.












Click it and Unblock the Notifications