ജോലി എസ്ബിഐയിലാണോ;വര്‍ക്ക് ഫ്രം ഹോം പരീക്ഷിക്കാം
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ വര്‍ക്ക് ഫ്രം ഹോം സംവിധാനം അവതരിപ്പിക്കുന്നു. അത്യാവശ്യഘട്ടങ്ങളില്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് മൊബൈല്‍ സംവിധാനം വഴി ജോലി ചെയ്യാനുള്ള സംവിധാനത്തിനാണ് എസ്ബിഐ ഇതോടെ അംഗീകാരം നല്‍കിയിട്ടുള്ളത്.
മൊബൈല്‍ ഫോണുകള്‍ വഴി നിയന്ത്രിക്കാവുന്ന മൊബൈല്‍ കമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യയും അവതരിപ്പിക്കും. ഇതിനൊപ്പം ഡാറ്റ സുരക്ഷിതമാക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷനും അവതരിപ്പിക്കും. സ്റ്റേറ്റ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ക്രോസ് സെല്‍, മാര്‍ക്കറ്റിംഗ്, സിആര്‍എം, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, സെറ്റില്‍മെന്റ് ആന്‍ഡ് റികോണ്‍സിലേഷന്‍, കംപ്ലെയിന്‍സ് മാനേജ്‌മെന്റ് ആപ്ലിക്കേഷന്‍ എന്നീ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോം സംവിധാനം ലഭ്യമാകുക. ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്.












Click it and Unblock the Notifications