കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്കൗണ്ടില്‍ പണമില്ലെങ്കില്‍ പിഴ; എസ്ബിഐ ഇടപാടുകാര്‍ക്ക് കനത്ത തിരിച്ചടി, പുതിയ കണക്കുകള്‍!!

മെട്രോകളില്‍ എടിഎമ്മില്‍ നിന്നു സൗജന്യമായി എട്ട് തവണ പണം പിന്‍വലിക്കാം. നഗരങ്ങളില്‍ 10 തവണയും.

  • By Ashif
Google Oneindia Malayalam News

മുംബൈ: സേവിങ് അക്കൗണ്ടുകളില്‍ മതിയായ തുക ബാക്കി വച്ചില്ലെങ്കില്‍ ഈടാക്കുന്ന പിഴ സംബന്ധിച്ച് എസ്ബിഐ വിശദമായ കണക്കുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രതിമാസം 100 രൂപ വരെ പിഴ വരും. 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടെയാണ് ഈ പിഴ.

ഓരോ അക്കൗണ്ടുകളിലും സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് സംബന്ധിച്ച് നേരത്തെ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളതാണ്. മെട്രോ, നഗര, അര്‍ധ നഗര, ഗ്രാമ മേഖലകളില്‍ പിഴ സംഖ്യയിലും മാറ്റം വരും.

Sbilogo

50 മുതല്‍ നൂറ് രൂപ വരെയാണ് പിഴ ഈടാക്കുക. 50 രൂപയില്‍ കുറയില്ല. ഇതിനോടൊപ്പം നികുതിയും ചേരുമ്പോള്‍ സംഖ്യ കൂടും. മെട്രോ നഗരങ്ങളിലെ സേവിങ് ബാങ്ക് അക്കൗണ്ടുകളില്‍ 5000 രൂപയാണ് ബാലന്‍സ് വെക്കേണ്ടത്. ബാലന്‍സ് തുകയില്‍ വരുന്ന കുറവിന് അനുസരിച്ച് പിഴ സംഖ്യയിലും മാറ്റം വരും.

നഗരങ്ങളില്‍ 3000 രൂപ ബാലന്‍സ് വേണം. അര്‍ധ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയും ബാക്കി വെയ്ക്കണം. ഇതില്‍ കുറവ് വന്നാല്‍ കുറവ് വന്ന സംഖ്യയ്ക്ക് അനുസരിച്ചായിരിക്കും പിഴ വരിക. ഇതിന്റെ വിശദമായ പട്ടിക എസ്ബിഐ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മെട്രോകളില്‍ എടിഎമ്മില്‍ നിന്നു സൗജന്യമായി എട്ട് തവണ പണം പിന്‍വലിക്കാം. നഗരങ്ങളില്‍ 10 തവണയും. ഈ പരിധി ലംഘിച്ചാല്‍ ഓരോ ഇടപാടുകള്‍ക്കും 20 രൂപ പിഴയും നികുതിയും ഈടാക്കും.

English summary
SBI, which accounts for more than a fifth of India's banking assets, charges a penalty up to Rs. 100 (excluding GST of 18 per cent) per month for not maintaining the prescribed monthly average balance in savings bank accounts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X