കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെ എടിഎം ഭർത്താവ് ഉപയോഗിക്കാൻ പാടില്ലെന്ന് എസ്ബിഐ! അംഗീകരിച്ച് കോടതിയും, ദമ്പതികൾ പെട്ടു...

ബെംഗളൂരു മാറാത്തഹള്ളിയിൽ താമസിക്കുന്ന വന്ദന നൽകിയ പരാതിയിലാണ് എസ്ബിഐ ബാങ്ക് നിയമത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞിരിക്കുന്നത്.

Google Oneindia Malayalam News

ബെംഗളൂരു: ഭാര്യയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണമെടുക്കുന്ന ഭർത്താക്കന്മാരും, ഭർത്താവിന്റെ എടിഎം കാർഡ് വഴി പണമെടുക്കുന്ന ഭാര്യമാരും ജാഗ്രതൈ. കാർഡ് ഉടമയുടെ അനുമതി പത്രമോ സെൽഫ് ചെക്കോ ഇല്ലാതെ പണം പിൻവലിച്ചാൽ നിങ്ങൾ നടത്തുന്നത് ബാങ്ക് നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. സംശയിക്കേണ്ട, ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇനി ഇങ്ങനെ പറയാനിടയായ സാഹചര്യം കൂടി വിവരിക്കാം.

ബെംഗളൂരു മാറാത്തഹള്ളിയിൽ താമസിക്കുന്ന വന്ദന നൽകിയ പരാതിയിലാണ് എസ്ബിഐ ബാങ്ക് നിയമത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞിരിക്കുന്നത്. 25000 രൂപ പിൻവലിക്കാനായി വന്ദന തന്റെ എടിഎം കാർഡ് ഭർത്താവിന് നൽകിയിരുന്നു. എന്നാൽ എടിഎം കൗണ്ടറിലെത്തി കാർഡ് സ്വൈപ് ചെയ്ത ഭർത്താവ് രാജേഷ് കുമാറിന് എടിഎം മെഷീനിൽ നിന്ന് പണം ലഭിച്ചില്ല. പക്ഷേ, പണം പിൻവലിച്ചതായ റസീറ്റും, അക്കൗണ്ടിൽ നിന്ന് പണം പോയതായ മൊബൈൽ സന്ദേശവും വന്നു. 2013 നവംബർ 14നായിരുന്നു ഈ സംഭവം. അന്നു മുതൽ ആരംഭിച്ച നിയമയുദ്ധത്തിനാണ് അഞ്ച് വർഷങ്ങൾക്ക് ശേഷം പരിസമാപ്തിയായിരിക്കുന്നത്. 2013 നവംബർ 14ന് ശേഷമുണ്ടായ സംഭവവികാസങ്ങൾ ഇങ്ങനെ...

 എസ്ബിഐ...

എസ്ബിഐ...

എടിഎമ്മിൽ നിന്ന് പണം ലഭിക്കാതിരുന്നപ്പോൾ തന്നെ രാജേഷ് കുമാർ എസ്ബിഐ ഹെൽപ് ലൈനിൽ ബന്ധപ്പെട്ടിരുന്നു. പരിഭ്രാന്തി വേണ്ടെന്നും, എടിഎം തകരാർ കാരണമാണ് പണം ലഭിക്കാതിരുന്നതെന്നും, 24 മണിക്കൂറിനകം പണം തിരികെ അക്കൗണ്ടിലെത്തുമെന്നും മറുപടി ലഭിച്ചു. എന്നാൽ 24 മണിക്കൂർ പിന്നിട്ടിട്ടും പണം തിരികെ ലഭിക്കാതായതോടെ രാജേഷ് കുമാറും വന്ദനയും എസ്ബിഎ എച്ച്എഎൽ ബ്രാഞ്ചിനെ സമീപിച്ചു. പക്ഷേ, ദമ്പതികളുടെ പരാതി തെറ്റാണെന്നായിരുന്നു ബാങ്ക് അധികൃതരുടെ വാദം. എടിഎം ഇടപാട് കൃത്യമായിരുന്നെന്നും, ഉപഭോക്താവിന് കൃത്യമായി പണം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ് ബാങ്ക് അധികൃതർ ദമ്പതികളെ തിരിച്ചയച്ചു.

 പരാതിയും കേസും...

പരാതിയും കേസും...

എച്ച്എഎൽ ബ്രാഞ്ചിൽ നിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനാൽ വന്ദന എസ്ബിഐയുടെ പ്രധാന ഓഫീസുകളിലും ഉപഭോക്തൃ പരിഹാര ഫോറത്തിലും പരാതി നൽകി. ഇതിനിടെ എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ വന്ദന ആവശ്യപ്പെട്ടിരുന്നു. ഭർത്താവ് രാജേഷ് കുമാർ എടിഎം ഉപയോഗിക്കുന്നതും എന്നാൽ പണം ലഭിക്കാത്തതും ഈ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പക്ഷേ, വന്ദനയെ ഞെട്ടിച്ച് എസ്ബിഐ അന്വേഷണസംഘം മറ്റൊരു കാര്യമാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തയത്. എടിഎം കാർഡ് ഉടമയായ വന്ദനയല്ല എടിഎം ഉപയോഗിച്ചതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതോടെ കേസിന്റെ ഗതിമാറി.

പിൻ നമ്പർ...

പിൻ നമ്പർ...

വിവരാവകാശ നിയമപ്രകാരം സംഭവം നടന്ന ദിവസത്തിലെ എടിഎം കൗണ്ടറിൽ നിന്നുള്ള ക്യാഷ് വെരിഫിക്കേഷൻ റിപ്പോർട്ടും വന്ദന സ്വന്തമാക്കിയിരുന്നു. അന്നേദിവസം മെഷീനിൽ 25000 രൂപ അധികമാണെന്ന് റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം എസ്ബിഐ തള്ളി. കാർഡ് ഉടമയായ വന്ദനയല്ല എടിഎം ഉപയോഗിച്ചതെന്നും, വളരെ രഹസ്യമായി സൂക്ഷിക്കേണ്ട എടിഎം പിൻ മറ്റൊരാൾക്ക് കൈമാറിയത് ബാങ്ക് നിയമനങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് വന്ദനയുടെ വാദങ്ങളെ എസ്ബിഐ പ്രതിരോധിച്ചത്.

 ഒടുവിൽ കേസും തള്ളി...

ഒടുവിൽ കേസും തള്ളി...

എടിഎം നമ്പർ, ചെക്ക് ബുക്ക് തുടങ്ങിയ രേഖകളും സൗകര്യങ്ങളും അക്കൗണ്ട് ഉടമയല്ലാതെ മറ്റാരും ഉപയോഗിക്കരുതെന്നാണ് ബാങ്ക് നിയമം. എടിഎം പിൻ നമ്പർ രണ്ടാമതൊരു വ്യക്തിയുമായി പങ്കുവെയ്ക്കാനും പാടില്ല. വന്ദനയുടെ കേസിൽ ഈ നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടെന്നും, ഭർത്താവിന് പിൻ നമ്പറും എടിഎം കാർഡും നൽകിയെന്നും എസ്ബിഐ കോടതിയെ അറിയിച്ചു. എടിഎം മെഷീനിൽ കൃത്യമായി ഇടപാട് നടന്നതായുള്ള റിപ്പോർട്ടും ബാങ്ക് അധിക‍ൃതർ കോടതിയിൽ ഹാജരാക്കി. ഇതോടെയാണ് കേസ് തള്ളുന്നതായി കോടതി വ്യക്തമാക്കിയത്. ഭർത്താവിന് എടിഎം കാർഡ് ഉപയോഗിക്കാൻ നൽകുന്നതിന് മുൻപ് സെൽഫ് ചെക്കോ, പണം പിൻവലിക്കാനുള്ള അനുമതി പത്രമോ നൽകേണ്ടിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

English summary
sbi says husband can't use wife's atm card.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X