കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐ അസോസിയേറ്റ് ബാങ്കുകളുടെ ലയനം: 20 ന് ബാങ്ക് പണിമുടക്ക്

  • By Neethu
Google Oneindia Malayalam News

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയറ്റ് ബാങ്കുകളെ എസ്ബിഐയിലേക്ക് ലയിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മെയ് 20 ന് അസോസിയേറ്റ് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു.ചൊവ്വാഴ്ച മുംബൈയില്‍ ചേര്‍ന്ന മീറ്റിങില്‍ എസ്ബിഐ ഡയറക്ടര്‍ ബോര്‍ഡ് ലയനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നേടി.

ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്ബിടി), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍(എസ്ബിഎം), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്(എസ്ബഎച്ച്), സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍(എസ്ബിബിജെ), സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല(എസ്ബിപി) എന്നീ ബാങ്കുകളാണ് എസ്ബിഐയില്‍ ലയിപ്പിക്കുന്നത്.ഇതിന് പുറമെ കേന്ദ്ര സര്‍ക്കാരിന്റെ വനിതാ ബാങ്കായ ഭാരതീയ മഹിളാ ബാങ്കും ഇതില്‍ ലയിപ്പിക്കും.

state-bank-of-india

എസ്ബിഐയില്‍ ബാങ്കുകള്‍ ലയിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രണ്ട് ദശകളായി നടന്നുക്കൊണ്ടിരിക്കുകയായിരുന്നു. ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിപ്പിച്ചിക്കാനാണ് പുതിയ തീരുമാനം. എന്നാല്‍ അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിക്കുന്നത് വികസന ലക്ഷ്യങ്ങള്‍ക്ക് തിരിച്ചടിയായിരിക്കും എന്നാണ് അസോസിയേറ്റ് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടന പറയുന്നത്. ബാങ്ക് ജീവനക്കാരുടെ പ്രമോഷനെയും സ്ഥലം മാറ്റത്തെയും കാര്യമായി ബാധിക്കും എന്നാണ് ജീവനക്കാര്‍ ആശങ്കപ്പെടുന്നത്.

English summary
State Bank of India and its five associates revived the two decade old idea of merging their businesses into one that would add to the parent lender's market share of loans and deposits by about 5%.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X