Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോണ്‍ തിരിച്ചടച്ചില്ല, മദ്യരാജാവ് വിജയ് മല്യയെ അറസ്റ്റ് ചെയ്യും!

മുംബൈ: പ്രമുഖ ബാങ്കുകളെ ഇളിഭ്യരാക്കി മുങ്ങി നടക്കുന്ന മദ്യരാജാവെന്നറിയപ്പെടുന്ന പ്രമുഖ വ്യവസായി വിജയ് മല്യയെ അറസ്റ്റ് ചെയ്യണമെന്ന് എസ്ബിഐ. വിദേശ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങി ജീവിതം സുഖകരമാക്കുന്ന വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കണമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നു.

യുബി ഗ്രൂപ്പിനെതിരെ ലോണ്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ് വിജയ് മല്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യം ഉയര്‍ന്നത്. വിജയ് മല്യ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് വരുത്തിയ നഷ്ടം ചെറുതല്ല. എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കിങ്ഫിഷറിന് ലോണായി നല്‍കിയ 7000കോടി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

vijay-mallya-latest1

2014മാര്‍ച്ചില്‍ 7000കോടിയായിരുന്നു 17ബാങ്കുകള്‍ക്കുള്ള വായ്പാ കുടിശിക. പിന്നീടത് 15.5ശതമാനം പലിശ കൂടി 9000 കോടിയിലെത്തി. മൂന്നു ബാങ്കുകള്‍ വിജയ് മല്യയെ മനഃപൂര്‍വ്വം തിരിച്ചടയ്ക്കാത്തയാളായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, കഴിഞ്ഞാഴ്ച യുണൈറ്റഡ് സ്പിരിറ്റ്‌സ് കമ്പനിയില്‍ നിന്ന് പുറത്തുവന്നതിന് മല്യയ്ക്ക് ഏഴരക്കോടി കിട്ടിയെന്നാണ് പറയുന്നത്.

ഇതേതുടര്‍ന്നാണ് എസ്ബിഐ കോടതിയെ സമീപിച്ചത്. മല്യ ബാങ്കുകളെ കബിളിപ്പിച്ച് ഇന്ത്യ വിട്ട് പോകുകയാണെന്നും ബാങ്ക് അധികൃതര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. പണം തിരിച്ചടയ്ക്കാത്ത മല്യയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+