• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി പരാജയപ്പെടണം: കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ളവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മുന്‍ എന്‍ഡിഎ കക്ഷി

ലഖ്നൗ: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപി ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന സംസ്ഥാനത്ത് എന്ത് വിലകൊടുത്തും അതിന് തടയിടാനാണ് പ്രതിപക്ഷ കക്ഷികളുടെ ശ്രമം. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അടക്കം ബിജെപിക്ക് തിരിച്ചടി നല്‍കാനായത് അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നത്.

ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേരും; ബിജെപിക്ക് അടുത്ത തിരിച്ചടി, കൂടുതല്‍ രഹസ്യങ്ങള്‍ പുറത്താവുമോഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേരും; ബിജെപിക്ക് അടുത്ത തിരിച്ചടി, കൂടുതല്‍ രഹസ്യങ്ങള്‍ പുറത്താവുമോ

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സഖ്യ ചര്‍ച്ചകള്‍ക്കും ഇതിനോടകം തന്നെ അനൗദ്യോഗികമായി തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനിടയിലാണ് സുപ്രധാന പ്രഖ്യാപനവുമായി ബിജെപിയുടെ മുന്‍ സഖ്യകക്ഷി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

പിന്തുണ


വരാനിക്കുന്ന ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതര കക്ഷികള്‍ക്ക് പിന്തുണ നല്‍കുമെന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍റില്‍ നേരത്ത മന്ത്രിയായിരുന്ന ഓംപ്രകാശ് രാജ്ബാറിന്‍റെ സുഹൈല്‍ദേവ് ഭാരതിയ സമാജ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന ഘട്ടത്തില്‍ ബിജെപിക്ക് നിര്‍ണ്ണായകമാവുന്ന ജില്ലാ പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ രാജ്ബാറിന്‍രെ ഈ നീക്കം നിര്‍ണ്ണായകമാണ്.

ബിജെപിയുടെ പരാജയം

ബിജെപിയുടെ പരാജയം ഉറപ്പ് വരുത്താന്‍, ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളായ എസ്പി, ബിഎസിപി, കോൺഗ്രസ് എന്നിവരുടെ ശക്തമായ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രരെ കൂടെ നിര്‍ത്തി പല ജില്ലാപഞ്ചായത്ത് അധ്യക്ഷസ്ഥാനവും പിടിക്കാനുള്ള തന്ത്രം ബിജെപി ആവിഷ്കരിച്ച് വരുന്നതിനിടിയില്‍ കൂടിയാണ് രാജ്ബാറിന്‍റെ ഇത്തരമൊരു പ്രഖ്യാപനം.

മഹാസഖ്യം

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പി പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്നും മഹാസഖ്യം രൂപീകരിക്കുതിന്‍റെ സാധ്യതകളും ഓംപ്രകാശ് രാജ്ബര്‍ തുറുന്നിടുന്നു. ' നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള തങ്ങളുടെ നിലപാട് വിശാലമായതാണ്'- ഓംപ്രകാശ് പറയുന്നു.

എസ്ബിഎസ്പി


ബിജെപിയെ എല്ലാ വിധ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) നേതാവ് പറയുന്നു. യോഗി ആദിത്യനാഥ് പുറത്ത് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരിനെ ലക്ഷ്യമിട്ട് ഓംപ്രകാശ് പറഞ്ഞത്.

ആഭ്യന്തര വിള്ളല്‍

ഉത്തര്‍പ്രദേശിലെ ബിജെപിയില്‍ ആഭ്യന്തര വിള്ളല്‍ എന്നതരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകളിലെ തന്ത്രങ്ങളെ കുറിച്ചും ഓംപ്രകാശ് തുറന്ന് പറയുന്നു. വിലക്കയറ്റത്തിൽ നിന്നും മറ്റ് വിഷയങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രിയും തമ്മില്‍ വിള്ളൽ എന്ന തരത്തിലുള്ള വാർത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതൊരു തന്ത്രത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

തിരഞ്ഞെടുപ്പ് സഖ്യം

അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദ്-ഉൽ-മുസ്‌ലിമീൻ (എഐഐഎം) അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുമായി ചേര്‍ന്ന് ഭഗിദാരി സങ്കൽപ് മോർച്ച രൂപീകരിക്കുന്നതായും ഓംപ്രകാശ് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ എസ്പിയുമായും ബിഎസ്പിയുമായും തിരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏർപ്പെടാൻ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി വിരുദ്ധ വോട്ടുകൾ

ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുന്നതിനാണ് ഭഗിദാരി സങ്കൽപ് മോർച്ച സ്ഥാപിച്ചിരിക്കുന്നത്. അതിന് വേണ്ടി പ്രതിപക്ഷത്തുള്ള എസ്പി, കോണ്‍ഗ്രസ് അടങ്ങിയ ഏത് പാര്‍ട്ടികളുമായി ധാരണയിലെത്താനും ഞങ്ങള്‍ തയ്യാറാണ്. അധികാരത്തില്‍ നിന്നും ബിജെപിയെ പുറത്താക്കുക എന്നുള്ളത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് തിരിച്ചടി

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളായ അയോധ്യ, വാരണസി, മഥുര എന്നിവിടങ്ങളിലൊക്കെ ബിജെപിക്ക് തിരിച്ചടി നേരിട്ടിരുന്നു. അയോധ്യയിലും വാരണസിയിലും എസ്പി മികച്ച വിജയം നേടിയപ്പോള്‍ മഥുരയില്‍ മായാവതിയുടെ ബിഎസ്പിയും അജിത് സിങിന്റെ ആര്‍എല്‍ഡിയുമായിരുന്നു വിജയിച്ചത്. അടുത്തമാസത്തോടെയായിരിക്കും ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുക.

ഹോട്ട് ആന്റ് ബ്യൂട്ടിഫുൾ ലുക്കിൽ നടി ശ്രദ്ധ കപൂർ ..ഫോട്ടോകൾ കാണാം

cmsvideo
  Jitin Prasada joins BJP in presence of Piyush Goyal, dumps Congress ahead of UP polls

  English summary
  SBSP has announced support for three parties, including Congress In Uttar Pradesh,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X