കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ സുഹല്‍ദേവ് പാര്‍ട്ടി എന്‍ഡിഎ വിടുന്നു.... ബിജെപിക്ക് അന്ത്യശാസനം!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത മുന്നറിയിപ്പുമായി സുഹല്‍ദേവ് പാര്‍ട്ടി. സാമൂഹിക നീതി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഫെബ്രുവരി 24ന് മുമ്പ് നടപ്പാക്കിയില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്നാണ് മുന്നറിയിപ്പ്. ദീര്‍ഘകാലമായി ഇത്തരം കാര്യങ്ങള്‍ എസ്ബിഎസ്പി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ബിജെപി ഇത് പരിഗണിക്കാന്‍ തയ്യാറല്ല. എന്നാല്‍ ഇപ്രാവശ്യം അത് സഹിക്കാന്‍ തയ്യാറല്ല. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന് പാര്‍ട്ടി നേതാവ് അരുണ്‍ രാജ്ബര്‍ ഉറപ്പിച്ച് പറഞ്ഞു. അതേസമയം പ്രതിപക്ഷ നിരയില്‍ നേതാക്കളുമായി ഇവര്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന. നിലവില്‍ സംസ്ഥാനത്തെ എല്ലാ സീറ്റിലും മത്സരിക്കുമെന്നാണ് അരുണ്‍ രാജ്ബര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

1

പാര്‍ട്ടിക്ക് അത്യാവശ്യമെന്ന് തോന്നിയാല്‍ പ്രതിപക്ഷ നിരയിലേക്ക് പോകുമെന്നാണ് എസ്ബിഎസ്പിയുടെ പ്രഖ്യാപനം. ഇപ്പോള്‍ തന്നിരിക്കുന്നത് അവസാനത്തെ മുന്നറിയിപ്പാണ്. ഇനിയൊരു ചര്‍ച്ച ബിജെപിയുമായി ഉണ്ടാവില്ല. സാമൂഹിക നീതി സമിതിയുടെ നിര്‍ദേശങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറുമാസം മുമ്പ് നടപ്പാക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒന്നും നടന്നില്ലെന്നും അരുണ്‍ രാജ്ബര്‍ കുറ്റപ്പെടുത്തി. പിന്നോക്ക വിഭാഗത്തിന് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി മൂന്ന് വിഭാഗങ്ങളിലായി തരംതിരിച്ചിരുന്നു. ഇവര്‍ക്ക് അര്‍ഹിക്കുന്ന തരത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ബിജെപി സര്‍ക്കാരില്‍ നിന്ന് പിന്നീട് നിര്‍ദേശങ്ങളൊന്നും ഉണ്ടായില്ല.

പ്രിയങ്കയുടെ ടീം ഉത്തര്‍പ്രദേശില്‍... ഗ്രൗണ്ട് വര്‍ക്കിന് 4 പേര്‍!! 42 മണ്ഡലങ്ങളില്‍ സര്‍വേപ്രിയങ്കയുടെ ടീം ഉത്തര്‍പ്രദേശില്‍... ഗ്രൗണ്ട് വര്‍ക്കിന് 4 പേര്‍!! 42 മണ്ഡലങ്ങളില്‍ സര്‍വേ

കമല്‍നാഥിന്റെ മകന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളി.... മത്സരിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി!!കമല്‍നാഥിന്റെ മകന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളി.... മത്സരിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി!!

English summary
sbsp to break ties with bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X