കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ; നിര്‍ണ്ണായക ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍, അലോക് വര്‍മയുടെ ഹര്‍ജിയും പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: സിബിഐയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. ഹര്‍ജികള്‍ പരിഗണിക്കുന്നത് അടുത്ത മാസം അഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇടക്കാല ഡയറക്ടര്‍ എടുത്ത തീരുമാനങ്ങളും സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ ചുമതലയില്‍ നിന്ന് മാറ്റി നിറുത്തയിതിന് എതിരേയുള്ള ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്.

<strong>'തെറ്റിദ്ധരിച്ചു പോയി, സഖാവേ മാപ്പ്; പി ജയരാജനോട് എണ്ണിയെണ്ണി 'മാപ്പ്' പറഞ്ഞ് വയല്‍ക്കിളികള്‍</strong>'തെറ്റിദ്ധരിച്ചു പോയി, സഖാവേ മാപ്പ്; പി ജയരാജനോട് എണ്ണിയെണ്ണി 'മാപ്പ്' പറഞ്ഞ് വയല്‍ക്കിളികള്‍

കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ (സിവിസി) കോടതിക്ക് സമര്‍പ്പിച്ച റിപ്പാര്‍ട്ടിനെകുറിച്ച് അലോക് വര്‍മ കോടതിക്ക് നല്‍കിയ രഹസ്യ രേഖയിലെ വിവരങ്ങളും സിബിഐ ഡിഐജി മനീഷ് കുമാര്‍ സിന്‍ഹയുടെ ഹര്‍ജിയുമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അടുത്ത മാസം 5 ന് പരിഗണിക്കുക.

cbi

കഴിഞ്ഞ ആഴ്ച്ച കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ മുദ്രവെച്ച കവറില്‍ നല്‍കിയ വിവരങ്ങള്‍ ഒരു ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച് വന്നതില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയത്.

English summary
in cbi case; crucial hearing on today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X