കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഫാൽ ഇടപാട്; പുന:പരിശോധനാ ഹർജിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: റഫാൽ വിധി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സമർപ്പിക്കപ്പെട്ട ഹർജികളിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി. എന്നാണ് ഹർജികൾ പരിഗണിക്കുക എന്ന് കോടതി അറിയിച്ചിട്ടില്ല. ഹർജികൾ എത്രയും വേഗം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയാണ് അറിയിച്ചത്.

കഴിഞ്ഞ ഡിസംബർ 14ന് റഫാൽ ഇടപാടിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. വിമാനം വാങ്ങാനുള്ള തീരുമാനമെടുത്തതിന്റെ നടപടി ക്രമങ്ങളിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ കോടതി നിരീക്ഷണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളുകയായിരുന്നു.

sc

കോടതി ഉത്തരവിൽ പുന: വേണമെന്നാവശ്യപ്പെട്ട് 4 ഹർജികളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്.. ഉത്തരവ് പുന പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി നേതാവ് സഞ്ജയ് സിംഗും മുതിർന്ന അഭിഭാഷകൻ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും ഹർജി സമർപ്പിച്ചിട്ടുണ്ട്.

റഫാൽ ഇടപാടിൽ സിഎജി റിപ്പോർട്ട് പാർലമെന്റ് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചതാണെന്ന് പരാമർശം വിധിയിൽ ഉണ്ടായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരി 13നാണ് ഇക്കാര്യം അക്കൗണ്ട്സ് കമ്മിറ്റിക്ക് മുമ്പിൽ എത്തിയത്. തുടർന്ന് ഉത്തരവിൽ തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരും ഹർജി നൽകിയിട്ടുണ്ട്.

ഫ്രഞ്ച് കമ്പനിയായ ദാസോയിൽ നിന്നും 36 റാഫേൽ കരാറിലും ഓഫ്സസൈറ്റ് പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെ ഉൾപ്പെടുത്തിയതിലും അഴിമതിയുണ്ടെന്നായിരുന്നു ആരോപണം

സൗദിയുടെ 2000 കോടി സഹായം; സല്‍മാന്‍ രാജകുമാരന് 'തോക്ക്' സമ്മാനിച്ച് പാകിസ്താന്‍സൗദിയുടെ 2000 കോടി സഹായം; സല്‍മാന്‍ രാജകുമാരന് 'തോക്ക്' സമ്മാനിച്ച് പാകിസ്താന്‍

English summary
The Supreme Court has agreed to hear a plea seeking review of its verdict in the Rafale deal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X