5 മാസമായ ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി!!! കാരണമെന്തെന്നോ...?
കുഞ്ഞിന് ശാരീരിയ വൈകല്യങ്ങൾ ഉണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു
ദില്ലി: അമ്മയുടെ ജീവന് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി. 22 വയസ്സുള്ള യുവതിയുടെ അഞ്ച് മാസം പ്രായമെത്തിയ ഗര്‍ഭം അലസിപ്പിക്കാനാണ് കോടതി അനുമതി നല്‍കിയത്.

ഗര്‍ഭിണിയ്ക്ക് സ്‌കാനിഗ് നടത്തിയപ്പോള്‍ കുഞ്ഞിന് ശാരീരിക വൈകല്യങ്ങള്‍ ഉള്ളതായി വ്യക്തമായിരുന്നു. കൂടാതെ പ്രസവ സമയത്ത് രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് അമ്മയുടെ ജീവന്‍ നഷ്ടപെടാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഗര്‍ഭകാലം 3 മാസം പിന്നിട്ടതിനാല്‍ ഗര്‍ഭഛിദ്രത്തിന് കോടതിയുടെ അനുമതി വേണം.

മുംബൈയിലെ കിംഗ് എഡ്വേര്‍ഡ് ആശുപത്രി അധികൃതര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിരുന്നു. ഇവരും ഗര്‍ഭം അലസിപ്പിക്കണം എന്ന മറുപടിയാണ് നല്‍കിയിരുന്നത്.
നേരത്തെ മുംബൈ സ്വദേശിയായ ഒരു യുവതിയ്ക്കും കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിരുന്നു. ബലാത്സംഗത്തിന് ഇരയായ യുവതികള്‍ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിട്ടുണ്ട്..












Click it and Unblock the Notifications