ബാര്‍ ഡാന്‍സര്‍മാര്‍ക്ക് സന്തോഷവാര്‍ത്ത, പൂട്ടിയ ഡാന്‍സ് ബാറുകളൊക്കെ തിരിച്ചു വരുന്നു
ദില്ലി: ബാര്‍ ഡാന്‍സര്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, പൂട്ടിയ ഡാന്‍സ് ബാറുകളുടെ വാതില്‍ തുറക്കുന്നു. മഹാരാഷ്ട്രയിലെ പൂട്ടിയ ഡാന്‍സ് ബാറുകളൊക്കെ തുറക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. എന്നാല്‍, ബാര്‍ ഡാന്‍സര്‍മാരോട് നഗ്നത പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നഗ്നത പ്രദര്‍ശിപ്പിക്കാതെ നിങ്ങള്‍ക്ക് നൃത്തം ചെയ്യാവുന്നതാണ്.
കഴിഞ്ഞ വര്‍ഷമാണ് ഡാന്‍സ് ബാറുകള്‍ നിരോധിച്ചു കൊണ്ടുള്ള നിയമം മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഇതുമൂലം 75,000ലധികം പേര്‍ക്കാണ് ജോലി നഷ്ടമായത്. ബാര്‍ ഡാന്‍സര്‍മാരായ സ്ത്രീകളുടെ കാര്യവും ഇതുമൂലം കഷ്ടത്തിലായിരുന്നു.

ഡാന്‍സ് ബാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനമാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. ഇതിലൂടെ ബാര്‍ ഡാന്‍സര്‍മാരുടെ ജീവിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നതെന്ന് മുംബൈ ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.
2005ലാണ് മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകള്‍ക്ക് പൂട്ടുവീഴുന്നത്. ഡാന്‍സ് ബാറിന്റെ മറവില്‍ വ്യഭിചാരം നടക്കുന്നതായി പരാതികളുണ്ടായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയായിരുന്നു.












Click it and Unblock the Notifications