• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്രത്തിന് തിരിച്ചടി; കോണ്‍ഗ്രസ് നേതാവിന് കശ്മീരില്‍ പോകാന്‍ അനുമതി, ചീഫ്ജസ്റ്റിസും കശ്മീരിലേക്ക്

ദില്ലി: രണ്ടുതവണ കശ്മീരിലെത്താനുള്ള ശ്രമം പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോടതിയില്‍ നിന്ന് അനുകൂല വിധി. കശ്മീരില്‍ പോകാനും നാല് ജില്ലകള്‍ സന്ദര്‍ശിക്കാനും സുപ്രീംകോടതി ഗുലാം നബി ആസാദിന് അനുമതി നല്‍കി. ജില്ലകളിലെ സാഹചര്യം വിശദമായി പരിശോധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.

ബാരാമുല്ല, ശ്രീനഗര്‍, അനന്ത്‌നാഗ്, ജമ്മു എന്നീ ജില്ലകള്‍ സന്ദര്‍ശിക്കാനാണ് അനുമതി. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, വേണ്ടി വന്നാല്‍ കശ്മീര്‍ സന്ദര്‍ശിക്കുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ.....

ദേശതാല്‍പ്പര്യം മുന്‍നിര്‍ത്തി...

ദേശതാല്‍പ്പര്യം മുന്‍നിര്‍ത്തി...

കശ്മീര്‍ സ്വദേശിയായ ഗുലാം നബി ആസാദിനെ നേരത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടയുകയും മടക്കി ദില്ലിയിലേക്ക് തന്നെ അയക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. കശ്മീരിലെ സാഹചര്യം വേഗത്തില്‍ സാധാരണനിലയിലേക്ക് എത്തിക്കാനും ദേശതാല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കശ്മീര്‍ സന്ദര്‍ശിക്കും

കശ്മീര്‍ സന്ദര്‍ശിക്കും

കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ തടവ് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രത്തിനും കശ്മീര്‍ ഭരണകൂടത്തിനും നോട്ടീസ് അയച്ചു. ആവശ്യമെങ്കില്‍ കശ്മീര്‍ ഹൈക്കോടതി സന്ദര്‍ശിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെ പിഎസ്എ

ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെ പിഎസ്എ

അതേസമയം, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ ദീര്‍ഘകാലം തടവിലിടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യസഭാ അംഗമായ ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെ കശ്മീരിലെ പൊതുസുരക്ഷാ നിയമം ചുമത്തി. വിചാരണ കൂടാതെ രണ്ടുവര്‍ഷം വരെ തടവിലിടാന്‍ അനുവദിക്കുന്ന നിയമമാണിത്.

 അപ്രതീക്ഷിത നീക്കം

അപ്രതീക്ഷിത നീക്കം

ഞായറാഴ്ച രാത്രിയാണ് സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം. ഫാറൂഖ് അബ്ദുല്ലയുടെ മോചന വിഷയത്തില്‍ എംഡിഎംകെ നേതാവ് വൈക്കോ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് സുപ്രീംകോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിനെതിരെ പിഎസ്എ ചുമത്തിയതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 വനം കൊള്ളക്കാരെ നേരിടാന്‍

വനം കൊള്ളക്കാരെ നേരിടാന്‍

1978ല്‍ ശൈഖ് അബ്ദുല്ല സര്‍ക്കാരാണ് പൊതുസുരക്ഷാ നിയമം കശ്മീരില്‍ ആദ്യമായി നടപ്പാക്കുന്നത്. കശ്മീരിലെ വനം കൊള്ളക്കാരെ ഒതുക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന നിയമം പിന്നീട് യുവാക്കള്‍ക്കെതിരെ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. പ്രതിഷേധം ശക്തമായതോടെ 2010ല്‍ നിയമം ഭേദഗതി ചെയ്തു. ആദ്യം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന പ്രതികളെ ആറ് മാസം തടവിലിടാനും സ്വഭാവത്തില്‍ മാറ്റംവന്നില്ലെങ്കില്‍ രണ്ടുവര്‍ഷം വരെ വിചാരണയില്ലാതെ തടവിലിടാനും നിയമം പോലീസിന് അനുമതി നല്‍കുന്നുണ്ട്.

കഴിഞ്ഞ മാസം അഞ്ച് മുതല്‍

കഴിഞ്ഞ മാസം അഞ്ച് മുതല്‍

കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ ശേഷം കഴിഞ്ഞ മാസം അഞ്ച് മുതല്‍ ഫാറൂഖ് അബ്ദുല്ല ഉള്‍പ്പെടെയുള്ള കശ്മീരി നേതാക്കള്‍ തടവിലാണ്. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ഫാറൂഖ് അബ്ദുല്ലയെ ചെന്നൈയിലെ പൊതുപരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് വൈക്കോ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് നല്‍കിയത്.

സപ്തംബര്‍ 30നകം

സപ്തംബര്‍ 30നകം

നിയമവിരുദ്ധമായി അദ്ദേഹത്തെ തടവില്‍ വച്ചിരിക്കുകയാണ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മ വാര്‍ഷികത്തില്‍ നടക്കുന്ന പരിപാടിയില്‍ ഫാറൂഖ് അബ്ദുല്ലയെ ക്ഷണിച്ചിരുന്നു. അദ്ദേഹം പങ്കെടുക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഴ്ചകളായി നിയമവിരുദ്ധ തടവിലാണ് ഫാറൂഖ് അബ്ദുല്ല. അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണം- ഇതായിരുന്നു വൈക്കോയുടെ ഹര്‍ജിയിലെ ആവശ്യം. സപ്തംബര്‍ 30നകം കേന്ദ്രവും കശ്മീര്‍ ഭരണകൂടവും പ്രതികരണം അറിയിക്കണമെന്നാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലാക്കും; നിര്‍ണായക തീരുമാനം, വിസിമാരുടെ യോഗം വിളിക്കും

English summary
SC allows Ghulam Nabi Azad to visit Kashmir; CJI will go to Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X