പീഡനത്തിനിരയായ ബാലികയുടെ ഗർഭഛിദ്രത്തിന് സുപ്രീം കോടതിയുടെ അനുമതി, കാരണം...
പെണ്‍കുട്ടിയുടെ അമ്മയാണ് ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.
മുംബൈ: പീഡനത്തിനിരയായ പതിമൂന്ന്കാരിയുടെ ഗർഭഛിദ്രത്തിന് സുപ്രീം കോടതിയുടെ അനുമതി. 31 ആഴ്ച പ്രായമുള്ള ഭ്രൂണം നീക്കംചെയ്യാനാണ് കോടതി അനുമതി നൽകിയത്.
ബിജെപിയുടെ നയം എതിർക്കുന്ന ശബ്ദങ്ങളെ നശിപ്പിക്കുക; ലക്ഷ്യം പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കുക
കൂട്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചതിനു ശേഷമാണ് കോടതി അനുമതി നൽകിയത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കുട്ടിക്ക് ഗർഭഛിത്രത്തിന് അനുമതി നൽകിയത്. ഗർഭഛിത്രത്തിനുള്ള അനുമതി ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്നുള്ള വിവരം അറിഞ്ഞതെന്ന് ഡോക്ടർ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് പെൺകുട്ടിയെ പരിശോധിച്ച് നിലപാട് അറിയാക്കാൻ മെഡിക്കൽ ബോഡിനോട് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. നേരത്തെ ഛണ്ഡീഗഡ് സ്വദേശിനിയായ 10 വയസുകാരിയുടെ 32 ആഴ്ച പ്രായമുള്ള ഭർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സു്പീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കുട്ടിക്ക് ഗർഭഛിദ്രത്തിനുള്ള അനുമതി കോടതി നൽകിയിരുന്നില്ല.












Click it and Unblock the Notifications