കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ ഏറ്റുമുട്ടൽ വ്യാജം; പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തും

Google Oneindia Malayalam News

ദില്ലി: ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ ഏറ്റുമുട്ടൽ വ്യാജമെന്ന് കണ്ടെത്തല്‍. സുപ്രീം കോടതി നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തൽ. ദിഷയെന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല് പേരെയായിരുന്നു പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സ്വയംരക്ഷാർത്ഥം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു പൊലീസിന്റെ വാദം.

ഐ പാട്, ഐ മാക്കുമെല്ലാം കാലി; ഒരു തെളുവുമില്ല; സായി ശങ്കറിന്റെ ഉപകരണങ്ങള്‍ തിരിച്ച് നല്‍കുന്നുഐ പാട്, ഐ മാക്കുമെല്ലാം കാലി; ഒരു തെളുവുമില്ല; സായി ശങ്കറിന്റെ ഉപകരണങ്ങള്‍ തിരിച്ച് നല്‍കുന്നു

പ്രതികൾ പിസ്റ്റൾ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന പൊലീസ് ഭാഷ്യം അവിശ്വസനീയമാണെന്നും തെളിവുകളുടെ പിൻബലമില്ലെന്നും സുപ്രീംകോടതി അന്വേഷണ സമിതി വ്യക്തമാക്കി. "ഞങ്ങളുടെ അഭിപ്രായത്തിൽ, പ്രതികൾക്ക് നേരെ ബോധപൂർവ്വം വെടിയുതിർത്തത് അവരുടെ മരണത്തിന് കാരണമായി. തുടർച്ചായുള്ള വെടിവെപ്പ് മരണത്തിന് കാരണമാവുമെന്ന അറിവോടെയായിരുന്നു''- സുപ്രീം കോടതി സമിതിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

encounter

ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി രൂപീകരിച്ച ജസ്റ്റിസ് സിർപുർക്കർ കമ്മീഷൻ തങ്ങളുടെ റിപ്പോർട്ട് ആ വർഷം ജനുവരിയില്‍ മുദ്രവച്ച കവറിൽ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. 2019-ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്, ഷംഷാബാദിലെ തോണ്ടുപള്ളിയിലെ ടോൾ പ്ലാസയ്ക്ക് സമീപം 27 കാരിയായ മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഷാദ്‌നഗറിനടുത്തുള്ള ചാത്തൻപള്ളിയിൽവെച്ച് മൃതദേഹം കത്തിച്ച് കളയുകയായിരുന്നു.

ഇതാണ് ശരിക്കും 'ജില്‍ ജില്‍' മഞ്ജു ചേച്ചി: പുത്തന്‍ ലുക്കില്‍ വൈറലായി മഞ്ജു വാര്യർ

വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ചിന്തകുണ്ട ചെന്നകേശവുലു, ജോലു ശിവ, ജൊല്ലു നവീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ തെളിവ് ശേഖരണത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ 2019 ഡിസംബർ 6 ന് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതായി പൊലീസ് വാർത്താ സമ്മേളനത്തിലൂടെ അറിയിക്കുകയായിരുന്നു.

എന്നാല്‍ കൊലപാതകം വ്യാജ ഏറ്റുമുട്ടലാണെന്ന വാദം അന്ന് തന്നെ വിവിധ കോണുകളില്‍ നിന്നും ഉയർന്ന് വന്നിരുന്നു. ഇതേ തുടർന്നാണ് സത്യാവസ്ഥ അന്വേഷിക്കാന്‍ സുപ്രീംകോടതി പ്രത്യേക സമിതിയെ നിയോഗിച്ചത്.കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗൺ ഉള്‍പ്പടേയുള്ള നിയന്ത്രണങ്ങള്‍ കാരണം അന്വേഷണം നീണ്ടുപോവുകയായിരുന്നു. പിന്നീട് സംഭവ സ്ഥലത്ത് അടക്കം സന്ദർശനം നടത്തിയതിന് ശേഷമാണ് സുപ്രീംകോടതി സമിതി റിപ്പോർട്ട് തയ്യാറാക്കിയത്. തുടർ നടപടികൾക്കായി വിഷയം തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റി.റിപ്പോർട്ട് മുദ്രവച്ച കവറിൽ സൂക്ഷിക്കണമെന്ന മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാന്റെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
SC-appointed inquiry commission finds encounter in Hyderabad gang-rape case fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X