കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാഹീന്‍ബാഗ് ചര്‍ച്ച; മാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കാമെന്ന് മധ്യസ്ഥര്‍, വേണ്ടെന്ന് സമരക്കാര്‍

Google Oneindia Malayalam News

ദില്ലി: സിഎഎക്കെതിരെ രണ്ടുമാസം പിന്നിട്ട ഷാഹീന്‍ബാഗ് പ്രക്ഷോഭം തണുപ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം സമരക്കാരുമായി ആദ്യചര്‍ച്ച നടത്തി. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രന്‍ എന്നിവരെയാണ് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി നിയോഗിച്ചത്. ഇരുവരും ബുധനാഴ്ച ഉച്ചയ്ക്ക് ഷാഹീന്‍ബാഗിലെ സമരപന്തലിലെത്തി.

Sha

കഴിഞ്ഞ രണ്ടുമാസത്തിലധികമായി ഷാഹീന്‍ബാഗിലെ വീട്ടമ്മമാര്‍ ടെന്റ് കെട്ടി സമരത്തിലാണ്. സിഎഎ പിന്‍വലിക്കണമെന്നും എന്‍ആര്‍സി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. ഇവരുടെ സമരം കാരണം നോയ്ഡയിലേക്കുള്ള റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണെന്നാണ് ആക്ഷേപം. ദില്ലി തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത് ഷാഹീന്‍ബാഗ് സമരമായിരുന്നു.

ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍

സമരകേന്ദ്രം മാറ്റണമെന്ന് മാത്രമാണ് മധ്യസ്ഥര്‍ പ്രക്ഷോഭകരോട് ആവശ്യപ്പെട്ടത്. സമരം ചെയ്യാനുള്ള നിങ്ങളുടെ അവകാശം സുപ്രീംകോടതി മാനിക്കുന്നു. എന്നാല്‍ സമര കേന്ദ്രം റോഡില്‍ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് തങ്ങളെ നിയോഗിച്ചത് എന്നും സാധന രാമചന്ദ്രന്‍ സമരക്കാരോട് പറഞ്ഞു.

മാധ്യമങ്ങളില്‍ നിന്ന് അല്‍പ്പം മാറി ചര്‍ച്ച നടത്താമെന്ന് അവര്‍ വനിതാ സമരക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന് വനിതകള്‍ വ്യക്തമാക്കി. കോടതിയുടെ നിര്‍ദേശം മധ്യസ്ഥര്‍ സമരക്കാരെ അറിയിച്ചു. എല്ലാവരുടെയും സഹകരണത്തോടെ പ്രശ്‌നം അവസാനിപ്പിക്കാമെന്നും അവര്‍ സമരക്കാരോട് പറഞ്ഞു. മധ്യസ്ഥര്‍ക്ക് മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുല്ലയുടെ സഹായം തേടാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് സമരക്കാരെ കാണാനെത്തിയപ്പോള്‍ അദ്ദേഹം മധ്യസ്ഥര്‍ക്കൊപ്പമില്ലായിരുന്നു. ചര്‍ച്ച നാളെയും തുടരും.

English summary
SC Appointed Mediators Meets With Shaheen Bagh Protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X