കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ്, പന്‍സാരെ, ദബോല്‍ക്കര്‍: സിബിഎയ്ക് കേസെറ്റെടുക്കാമെന്ന് സുപ്രീം കോടതി

  • By Desk
Google Oneindia Malayalam News

ദില്ലി: കല്‍ബുര്‍ഗി,ഗൗരി ലങ്കേഷ്,പന്‍സാറെ,ദബോല്‍ക്കര്‍ വധത്തിനു പിന്നില്‍ ഒരേ കൈകളെന്ന് സുപ്രീം കോടതി. എല്ലാ കേസുകളും സിബിഐക്ക് കെമാറി.ചൊവ്വാഴ്ച്ച സുപ്രീംകോടതി രാജ്യത്തെ ഞെട്ടിച്ച നാലു കൊലപാതകങ്ങളിലും ഒരേ കണ്ണികളെന്ന് പറഞ്ഞു. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്, ആക്ടിവിസ്റ്റ് ഗോവിന്ദ് പനസാരെ, നരേന്ദ്ര ദാബോല്‍ക്കര്‍, എംഎം കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകത്തിനു പിന്നില്‍ ഒരേ കൈകളാണോ എന്നാണ് സിബിഐയോട് കോടതി ചോദിച്ചത്. കൊലപാതകത്തിന്‍റെ സമാന സ്വഭാവം പരിഗണിച്ച് നാലു കൊലപാതകങ്ങളും സിബിഐ അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

<strong>കമൽനാഥോ ജ്യോതിരാദിത്യ സിന്ധ്യയോ? മധ്യപ്രദേശിൽ ആരാകും കോൺഗ്രസ് മുഖ്യമന്ത്രി</strong>കമൽനാഥോ ജ്യോതിരാദിത്യ സിന്ധ്യയോ? മധ്യപ്രദേശിൽ ആരാകും കോൺഗ്രസ് മുഖ്യമന്ത്രി

നരേന്ദ്ര ദബോല്‍ക്കറുടെ കൊലപാതകത്തില്‍ സിബിഐ നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ജസ്റ്റിസ് യുയു ലളിത്, നവീന്‍ സിന്‍ഹ എന്നിവരുടെ ബെഞ്ചാണ് കല്‍ബുര്‍ഗി കേസില്‍ സിബിഐയുടെ മറുപടിയാവശ്യപ്പെട്ടത്.
കല്‍ബുര്‍ഗി കേസില്‍ മൂനുമാസത്തിനകം ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുമെന്ന് കര്‍ണാടക പോലീസും സുപ്രീം കോടതിയില്‍ പറഞ്ഞു.മുമ്പേ അപെക്‌സ് കോര്‍ട്ട് കര്‍ണാടക സര്‍ക്കാര്‍ കല്‍ബുര്‍ഗി കേസില്‍ നടപടി സ്വീകരിക്കാത്തതിനാല്‍ കേസ് ബോംബെ ഹൈക്കോടതിക്ക് കൈമാറുമെന്ന് മുന്നറിയിപ്പ് നല്കിയിരുന്നു.

pansaregaurilankesh-

കല്‍ബുര്‍ഗിയുടെ വധത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഉമാ ദേവി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കെയാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ ,നവിന്‍ സിന്‍ഹ എന്നിവര്‍ കേസിന്‍റെ അന്വേഷണ പുരോഗതി അറിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാറിന് രണ്ടാഴ്ച്ച സമയം അനുവദിച്ചിരുന്നു.എന്താണ് കര്‍ണാടക സര്‍ക്കാര്‍ കേസില്‍ ഇതുവരെ ഒന്നും ചെയ്തില്ല,എല്ലാവരെയും കബളിപ്പിക്കുകയാണ് സര്‍ക്കാര്‍.എത്രകാലം കൊണ്ടാണ് കേസ് അന്വേഷണം അവസാനിപ്പിക്കുകയെന്നും പറയാന്‍ കോടതി ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം ഉത്തരവിറക്കാന്‍ കോടതി ബാധ്യസ്ഥമാണ് എന്ന് ബെഞ്ച് കര്‍ണാടക സര്‍ക്കാറിനായി ഹാജരായ സമിതിയോട് പറഞ്ഞിരുന്നു. 2015 ആഗസ്റ്റ് 30നാണ് ഹംപി യൂണിവേഴ്‌സിറ്റി ചെയര്‍മാനായിരുന്ന കല്‍ബുര്‍ഗി കര്‍ണാടകയിലെ ധര്‍വാഡില്‍ വെടിയേറ്റ് മരിച്ചത്.

English summary
SC ask CBI to take over the murder case of Kalburgi, Lankesh, Pansare, Dabholkar if any common thread exist between these four
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X