ബിജെപിക്ക് കനത്ത അടി.. കുതിരക്കച്ചവടം നടക്കില്ല.. ഭൂരിപക്ഷം നാളെത്തന്നെ തെളിയിക്കണം!
ദില്ലി: കര്‍ണാടകയിലെ യെദ്യൂരപ്പ സര്‍ക്കാരിന്റെ വിധി നിശ്ചയിക്കുന്ന വാദപ്രതിവാദങ്ങള്‍ സുപ്രീം കോടതിയില്‍ തുടരുകയാണ്. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയ്ക്ക് യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടിയെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഗവര്‍ണറുടെ തീരുമാനം തെറ്റാണെന്ന് പറയാന്‍ സുപ്രീം കോടതി തയ്യാറായിട്ടില്ല.
യെദ്യൂരപ്പ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ സ്ഥിതിക്ക് ഗവര്‍ണറുടെ തീരുമാനം റദ്ദാക്കുന്നതിന് പകരം വിശ്വാസ വോട്ടെടുപ്പ് വേഗത്തില്‍ നടത്തി ഭൂരിപക്ഷം തെളിയിക്കുക എന്ന സാധ്യതയാണ് സുപ്രീം കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്. നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താമോയെന്ന് സുപ്രീം കോടതി ആരാഞ്ഞു. കോടതി വേനല്‍ അവധിക്ക് പിരിയാനിരിക്കുന്ന സാഹചര്യത്തിലും കുതിരക്കച്ചവടം തടയുന്നതിനും വേണ്ടിയാണ് എത്രയും വേഗത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന നിര്‍ദേശം സുപ്രൂം കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്.

സുപ്രീം കോടതി നിര്‍ദേശത്തെ കോണ്‍ഗ്രസ് കോടതിയില്‍ അനുകൂലിച്ചു. അതേസമയെ ബിജെപിയും കേന്ദ്ര സര്‍ക്കാരും നാളത്തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന തീരുമാനത്തെ എതിര്‍ത്തില്ലെന്നത് ശ്രദ്ധേയമാണ്. യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ കോണ്‍ഗ്രസ് ചോദ്യം ചെയ്തുവെങ്കിലും ആദ്യം വിശ്വാസ വോട്ടെടുപ്പ് നടക്കട്ടെ എന്ന നിലപാടാണ് സുപ്രീം കോടതിയെടുത്തത്. ഗവര്‍ണറുടെ വിവേചനാധാകാരത്തിന്റെ നിയമവശങ്ങള്‍ പിന്നീട് വിശദമായി പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.


Click it and Unblock the Notifications