കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ 35 കുട്ടികള്‍ക്ക് കോവിഡ്; തമിഴ്നാടിനോട് റിപ്പോര്‍ട്ട് തേടി കോടതി

Google Oneindia Malayalam News

ദില്ലി: തമിഴ്‌നാട്ടിലെ സർക്കാർ അഭയകേന്ദ്രത്തില്‍ കഴിയുന്ന 35 കുട്ടികൾക്ക് കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച സംഭവത്തില്‍ സംസ്ഥാന സർക്കാരിൽ നിന്ന് തല്‍സ്ഥിതി റിപ്പോർട്ട് തേടി സുപ്രീംകോടിതി. അവശേഷിക്കുന്ന കുട്ടികളെ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികളും കോടതിയെ അറിയിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പകർച്ചവ്യാധിയില്‍ നിന്നും ‌അഭയകേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളെ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, കൃഷ്ണ മുറാരി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വിവിധ സംസ്ഥാന സർക്കാരുകളിൽ നിന്നും തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഹൈക്കോടതികളുടെ ജുവനൈൽ ജസ്റ്റിസ് കമ്മിറ്റികൾ സംസ്ഥാന സർക്കാരുകൾക്ക് ഒരു ചോദ്യാവലി നല്‍കുമെന്നും അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികളെ കോവിഡില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം തേടുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

supreme-court

തമിഴ്‌നാട്ടിലെ റോയപുരം പ്രദേശത്തെ സർക്കാർ അഭയകേന്ദ്രത്തില്‍ കഴിയുന്നു 35 കുട്ടികള്‍ക്കും അഞ്ച് ജീവനക്കാര്‍ക്കുമായിരുന്നു നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാരില്‍ നിന്നാണ് കുട്ടികള്‍ക്ക് കോവിഡ് പകര്‍ന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യത്തൊട്ടാകെയുള്ള കുട്ടികളുടെ സംരക്ഷണം മുന്‍നിര്‍ത്തി ഏപ്രില്‍ 3 ന് സംസ്ഥാന സര്‍ക്കാറുകള്‍ക്കും അതോറിറ്റികള്‍ക്കും സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

Recommended Video

cmsvideo
10ാം ക്ലാസ് പരീക്ഷ തമിഴ് നാട് റദ്ദാക്കി, എല്ലാവരേയും പാസാക്കും | Oneindia Malayalam

രാജ്യത്ത് വൈറസ് വ്യാപനം രൂക്ഷമാകുന്നതിനാൽ, ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ ഉള്‍പ്പടേയുള്ളവയില്‍ (സിസിഐ) വൈറസ് പടരാതിരിക്കാൻ മുൻ‌ഗണനാടിസ്ഥാനത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ജുവൈനില്‍ ഹോമില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാ കുട്ടികളേയും ജ്യാമത്തില്‍ വിടുന്നത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പരിഗണിക്കണമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ശബരിമല; മിഥുനമാസ പൂജയക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല, ഉത്സവം ചടങ്ങായി മാത്രം നടത്തുംശബരിമല; മിഥുനമാസ പൂജയക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല, ഉത്സവം ചടങ്ങായി മാത്രം നടത്തും

 സജീവരാഷ്ട്രീയത്തിൽ നിന്ന് വിഎസ് വിടപറയുന്നു? തിരുവനന്തപുരം വിട്ട് ആലപ്പുഴയിലെ തറവാട്ടിലേക്ക് മടങ്ങും സജീവരാഷ്ട്രീയത്തിൽ നിന്ന് വിഎസ് വിടപറയുന്നു? തിരുവനന്തപുരം വിട്ട് ആലപ്പുഴയിലെ തറവാട്ടിലേക്ക് മടങ്ങും

English summary
SC seeks report from Tamil Nadu govt on 35 Children testing covid-19 positive In Shelter Home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X