ശബരിമല കേസ്: പത്ത് ദിവസത്തിനകം വാദം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ്
ദില്ലി: ശബരിമല യുവതി പ്രവേശനം അടക്കം വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ 9 അംഗ വിശാല ബെഞ്ച് 10 ദിവസത്തിനകം വാദം പൂർത്തിയാക്കണമെന്ന് നിർദ്ദേശം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മതങ്ങൾക്കുള്ളിലും മതസ്ഥാപനങ്ങൾക്കുള്ളിലും സ്ത്രികൾ വിവേചനം നേരിടുന്നുവെന്ന വാദവുമായി ബന്ധപ്പെട്ട കേസിൽ 5 അംഗ ബെഞ്ച് ഉന്നയിച്ച 7 ചോദ്യങ്ങൾ മാത്രമെ ഉന്നയിക്കൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേസിൽ ഒൻപതംഗ ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങളിൽ കക്ഷികൾക്കിടയിൽ സമവായം ഉണ്ടായിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കി. പരിഗണനാ വിഷയങ്ങൾ പുന: ക്രമീകരിക്കണമെന്ന സോളിസിറ്റർ ജനറലിന്റെ അഭ്യർത്ഥന പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ആരാധനാലയങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന രീതികളും സ്ത്രീകളെ ബാധിക്കുന്ന മറ്റ് മതപരമായ ആചാരങ്ങളും ശബരിമല കേസിൽ മാത്രമല്ലെന്നും സുപ്രീം കോടതി തീർപ്പുകൽപ്പിക്കാനുള്ള മറ്റ് മൂന്ന് കേസുകളിലും ഇത് പരിഗണിക്കുന്നതായും കോടതി 2019 നവംബർ 14 ലെ വിധിന്യായത്തിൽ നിരീക്ഷിച്ചിരുന്നു.
മുസ്ലിം സ്ത്രികളുടെ ദർഗ പ്രവേശനം, പാഴ്സി ഇതര മതത്തിൽപ്പെട്ട പുരുഷനെ വിവാഹം ചെയ്ത പാഴ്സി സത്രീകളുടെ അഗ്യാരി പ്രവേശനം, ദാവൂദി ബോഹ്റ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമ്മവുമാണ് മറ്റ് 3 കേസുകൾ. വിശദമായ വാദത്തിന് മുമ്പ് അഭിഭാഷകർ യോഗം ചേർന്ന് ഉന്നയിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. 23 ദിവസം വാദം കോൾക്കണമെന്ന ആവശ്യം അഭിഭാഷകരുടെ സംഘടന മുന്നോട്ട് വെച്ചെങ്കിലും കോടതി ഇത് നിഷേധിക്കുകയായിരുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications