കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ അളവുകോല്‍?'

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സ്ത്രീകളുടെ ആര്‍ത്തവം അശുദ്ധിയാണെന്ന രീതിയിലുള്ള വാദത്തിനെതിരെ സുപ്രീം കോടതി. സ്ത്രീയുടെ ആര്‍ത്തവമാണോ ശുദ്ധിയുടെ അളവുകോലെന്ന് കോടതി ചോദിച്ചു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.

ആര്‍ത്തവം പ്രകൃതിയുടെ പ്രതിഭാസമാണ് അതെങ്ങനെയാണ് അശുദ്ധിയാകുന്നതെന്ന് കോടതി ചോദിച്ചു. വ്രതം എടുക്കാത്ത പുരുഷന്‍മാര്‍ക്ക് ശബരിമലയില്‍ മറ്റൊരു നടയിലൂടെ പ്രവേശനം നല്‍കുന്നു. അപ്പോള്‍ പുരുഷന്മാരുടെ വ്രതശുദ്ധി കണക്കാക്കുന്നത് എങ്ങനെയാണെന്നും സുപ്രീംകോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു.

women

ലിംഗവിവേചനങ്ങള്‍ ഇല്ലാത്ത ആചരങ്ങളെ മാത്രമേ അംഗീകരിക്കാന്‍ സാധിക്കൂ. സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ തങ്ങളുടെ നിലപാട് അറിയിച്ചു.

സായുധസേനകളിലെ നിയമനത്തിലടക്കം സ്ത്രീകള്‍ക്ക് വിവേചനമുണ്ടെന്ന് ബോര്‍ഡ് പറയുന്നു. എല്ലാ മതത്തിലെ ആരാധനാ കേന്ദ്രങ്ങളിലും സ്ത്രീകള്‍ക്ക് വേര്‍തിരിവുകളുണ്ട്. ഭരണഘടന അനുവദിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ വഴി മുസ്ലിം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേത് ലിംഗ വിവേചനമല്ല. പത്തുമുതല്‍ അന്‍പത് വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് നിയന്ത്രണമെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി.

English summary
Sabrimala temple: SC to asks Can a biological phenomenon be a reason for discrimination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X