ബലാത്സംഗ വീഡിയോകള്‍ പ്രചരിക്കുന്നത് എങ്ങനെ തടയും?
ദില്ലി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ വഴി ബലാത്സംഗ വീഡിയോകള്‍ പ്രചരിക്കുന്നത് എങ്ങനെ തടയാനാകും എന്ന് സുപ്രീം കോടതി. കേന്ദ്ര ഐ ടി മന്ത്രാലയത്തിനോടാണ് പരമോന്നത കോടതി ഈ സംശയം ചോദിച്ചിരിക്കുന്നത്. പോസ്‌കോ നിയമപ്രകാരം ഈ വീഡിയോകള്‍ തടയുന്നതിന് എന്ത് മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സുനിത കൃഷ്ണ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു മദന്‍ ബി ലോകുര്‍, യു യു ലളിത് എന്നിവരടങ്ങിയ ബഞ്ച്. ബലാത്സംഗ വീഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും മറ്റുമായി പ്രത്യേക ഇടം വേണമെന്നാണ് സുനിത കൃഷ്ണന്റെ ആവശ്യം. സി ബി ഐ അന്വേഷിക്കുന്ന 9 കേസുകള്‍ കൂടാതെ ഇത്തരത്തില്‍ പെട്ട തൊണ്ണൂറോളം കേസുകള്‍ തനിക്കറിയാം. എന്നാല്‍ ഇതൊക്കെ സമര്‍പ്പിക്കേണ്ടത് എവിടെയാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പ്രജ്‌വാല എന്ന എന്‍ ജി ഒയുടെ സ്ഥാപകയാണ് മനുഷ്യാവകാശ പ്രവര്‍ത്തകയായ സുനിത കൃഷ്ണന്‍. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്കും യൂ ട്യൂബും തന്റെ പരാതികള്‍ കണക്കിലെടുത്ത് ബലാത്സംഗ വീഡിയോകള്‍ നീക്കം ചെയ്തിട്ടുണ്ട് എന്നും സുനിത കൃഷ്ണന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിനെക്കുറിച്ച് പരാതിപ്പെടാനുള്ള നിയമസംവിധാനമാണ് വേണ്ടത്.
ഇത്തരം വീഡിയോകള്‍ ബ്ലോക്ക് ചെയ്യുന്നതിന് ഐ ടി മന്ത്രാലയത്തിന് സഹായിക്കാനാകും. പോസ്‌കോ നിയമത്തിന്റെ 19, 20, 21 വകുപ്പുകള്‍ പ്രകാരം ഇത് ചെയ്യാം. ബലാത്സംഗ വീഡിയോകള്‍ പെന്‍ഡ്രൈവിലാക്കി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന് സുനിത കൃഷ്ണന്റെ പ്രജ്‌വാല മുന്‍പ് അയച്ചുകൊടുത്തിരുന്നു. ഇതോടൊപ്പമുള്ള കത്ത് പരിശോധിച്ചുകൊണ്ടാണ് കോടതി ഇക്കാര്യത്തില്‍ ഐ ടി മന്ത്രാലയത്തിന്റെ മറുപടി ആരാഞ്ഞത്.












Click it and Unblock the Notifications