കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹീന്‍ബാഗില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് സുപ്രീം കോടതി... മുതിര്‍ന്ന അഭിഭാഷകരെ നിയമിച്ചു!!

Google Oneindia Malayalam News

ദില്ലി: ഷഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരുമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി. ഇതിനായി മുതിര്‍ന്ന അഭിഭാഷകരെയും നിയമിച്ചു. അതേസമയം സമരക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട് കോടതി. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കമുണ്ട്. എന്നാല്‍ അതിന് അതിര്‍വരമ്പുകളുണ്ടെന്നും കോടതി പറഞ്ഞു. ഷഹീബാഗിലെ റോഡ് അടച്ച സംഭവത്തിലെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിര്‍ണായക വിധി പറഞ്ഞിരിക്കുന്നത്.

1

ഷഹീന്‍ബാഗില്‍ താമസിക്കുന്നവര്‍ സമരം നടത്തരുതെന്ന് കോടതി പറയുന്നില്ല, എന്നാല്‍ എവിടെയാണ പ്രക്ഷോഭം നടത്തുന്നതെന്ന് പ്രധാനമാണെന്നും കോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, അഡ്വ. സാധന രാമചന്ദ്രന്‍ എന്നിവരെയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി സുപ്രീം കോടതി നിയമിച്ചത്. ഇവരോട് പ്രതിഷേധക്കാരെ കണ്ട് സംസാരിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. മുന്‍ ഐഎഎസ് ഓഫീസര്‍ വജാഹത്ത് ഹബീബുള്ളയുടെ സഹായവും തേടാമെന്ന് കോടതി പറഞ്ഞു. പ്രതിഷേധം നടത്താന്‍ മറ്റൊരു വേദി പ്രതിഷേധക്കാര്‍ക്ക് നല്‍കാന്‍ ദില്ലി പോലീസ് തയ്യാറാവണമെന്നും സുപ്രീം കോടതി പറഞ്ഞു.

Recommended Video

cmsvideo
NRC പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു കുടുംബം | Oneindia Malayalam

പ്രതിഷേധക്കാര്‍ ന്യായമായ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും, റോഡുകള്‍ അടയ്ക്കരുതെന്നും കോടതി നിര്‍ദേശിച്ചു. റോഡുകള്‍ അടയ്ക്കുന്നത് വലിയ അക്രമങ്ങളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും. ഇന്ന് നിങ്ങള്‍ ഒരു മാതൃകയായാല്‍ മറ്റുള്ളവരും അതേ പ്രതിഷേധം നാളെ തുടങ്ങും. ജനങ്ങള്‍ക്ക് ഇത്തരം ആശയങ്ങള്‍ ലഭിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും സുപ്രീം കോടതി പറഞ്ഞു.

അതേസമയം ചന്ദ്രശേഖര്‍ ആസാദിന്റെ പരാമര്‍ശവും പരാതിക്കാരന്‍ അഡ്വ. അമിത് സാഹ്നി ഉയര്‍ത്തി കാണിച്ചിരുന്നു. 5000 ഷഹീന്‍ബാഗുകള്‍ ഇനിയും ഉണ്ടാവുമെന്നായിരുന്നു ആസാദിന്റെ പരാമര്‍ശം. എന്നാല്‍ ഇത്ര വലിയ പ്രതിഷേധം ഉണ്ടാവുന്നതിനോട് സുപ്രീം കോടതി എതിര്‍പ്പില്ല. എന്നാല്‍ റോഡുകള്‍ തടസ്സപ്പെടുത്തരുതെന്നും കോടതി പറഞ്ഞു. നേരത്തെ നാല് മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തിലും കോടതി നേരത്തെ ഷഹീന്‍ബാഗ് സമരത്തെ വിമര്‍ശിച്ചിരുന്നു.

ബിജെപി മേക്കോവറിന് ഒരുങ്ങുന്നു.... ദില്ലിയിലെ പിഴവുകള്‍ ആവര്‍ത്തിക്കില്ല, ആദ്യ നിര്‍ദേശം ഇങ്ങനെബിജെപി മേക്കോവറിന് ഒരുങ്ങുന്നു.... ദില്ലിയിലെ പിഴവുകള്‍ ആവര്‍ത്തിക്കില്ല, ആദ്യ നിര്‍ദേശം ഇങ്ങനെ

English summary
sc asks lawyers to mediate with shaheen bagh protestors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X