കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാക്കളുടെ അനധികൃത വരുമാനത്തിന്‍റെ ഉറവിടം എന്തെന്ന് സുപ്രീം കോടതി

  • By Desk
Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയ നേതാക്കളുടെ അനധികൃത വരുമാനത്തിനെതിരെ നടപടിയെടുക്കാത്തതെന്തെന്ന ചോദ്യവുമായി സുപ്രീം കോടതി. സ്ഥാനാര്‍ത്ഥികളുടെ അനധികൃത വരുമാനത്തിനെതിരെ ആവശ്യമായ സംവിധാനം കൈക്കൊള്ളാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. നേതാക്കളുടെ വരുമാന വര്‍ധനവിന്റെ വഴി അന്വേഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാണമെന്ന് സുപ്രീം കോടതി പറയുന്നു.

<strong>അന്നേ ഗാന്ധിജി പറഞ്ഞു, കോണ്‍ഗ്രസ് പിരിച്ചുവിടാന്‍; കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് മോദി</strong>അന്നേ ഗാന്ധിജി പറഞ്ഞു, കോണ്‍ഗ്രസ് പിരിച്ചുവിടാന്‍; കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് മോദി

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തെ രാഷ്ട്രീയനേതാക്കളില്‍ വരുമാനം കുമിഞ്ഞ് കൂടുകയാണെന്നും ഇതിന്റെ വരവ് എവിടെ നിന്നാണെന്നും ഉറവിടമെന്താണെന്നും വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നാമനിര്‍ദ്ദേശക പത്രികയില്‍ യാതൊരു അയോഗ്യതയും ഇല്ലെന്നുള്ള കോളം എന്തുകൊണ്ടാണില്ലാത്തതെന്നും ചോദിക്കുന്നു. ജനപ്രാതിനിധ്യനിയമപ്രകാരം ഇത്തരത്തില്‍ ഒരു ചോദ്യം ആവശ്യമല്ലെ എന്ന് സുപ്രീം കോടതി ചോദിച്ചു.

sc-

അഴിമതിക്ക് പുറമേ അനധികൃത സ്വത്ത് സമ്പാദിക്കുന്നതില്‍ രാഷ്ട്രീയ നേതാക്കള്‍ ഏറെ മുന്നിലാണ്. കുമിഞ്ഞ് കൂടുന്ന ഈ സമ്പത്തിനെയും സാമ്പത്തിക സ്രോതസിനെയും കുറിച്ച് വിവരങ്ങള്‍ അറിയുന്നതിന് ഫലപ്രദമായ സംവിധാനം വേണമെന്നാണ് കോടതി ആവശ്യപ്പെടുന്നത്. സ്വത്ത് വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം ഈ വര്‍ഷം മുതല്‍ വിദേശത്തുള്ള സ്വത്തിന്റെ വിവരങ്ങളും പങ്ക് വയ്ക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

English summary
SC asks to government for not taking any action against leaders unnatural income
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X