കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂവെയില്‍ ദേശീയ പ്രശ്‌നം, കോടതി ഇടപെടുന്നു; ചാനല്‍ പ്രൈം ടൈമില്‍ ബോധവത്കരണം

  • By Gowthamy
Google Oneindia Malayalam News

ദില്ലി: നിരവധി യുവാക്കളുടെ മരണത്തിന് ഇടയാക്കിയ ബ്ലൂവെയില്‍ ഗെയിം ദേശീയ പ്രശ്‌നമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഇങ്ങനെയൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്. ദൂരദര്‍ശനും സ്വകാര്യ ചാനലുകളും ബ്ലൂവെയിലിനെതിരെ ബോധവത്കരണം നടത്തണമെന്നും ചാനല്‍ പ്രൈംടൈംമില്‍ സംപ്രേക്ഷണം നടത്തണമെന്നും കോടതി പറഞ്ഞു.

യുദ്ധത്തിന് സജ്ജരാകാൻ ചൈനീസ് സൈന്യത്തിന് നിർദ്ദേശം; ലക്ഷ്യം ആര്... ഇന്ത്യയോ? ഷി ജിന്‍പിങിന്റെ നീക്കം
ബ്ലൂവെയില്‍ ഗെയിം പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ എന്‍എസ് പൊന്നയ്യ, സ്‌നേഹ കലിത എന്നിവര്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്‌നം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സമിതി റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ നല്‍കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

bluewhale3

ബ്ലൂവെയില്‍ ഗെയിമിന് ഇരകളായി നിരവധി യുവാക്കള്‍ ഇതിനിടെ കൊല്ലപ്പെട്ടിരുന്നുവെന്നാണ് വിവരം. ഇതോടെ സെപ്തംബര്‍ 15ന് ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കോടതി നോട്ടീസ് നല്‍കിയിരുന്നു. വിവിധ ടാസ്‌കുകളുള്ള ചെയ്താണ് ഗെയിമില്‍ മുന്നേറേണ്ടത്. കളിക്കുന്ന ആള്‍ അപരിചിതനായ ഒരാളുടെ നിയന്ത്രണത്തിലായിരിക്കും. അവസാന ടാസ്‌ക് ആണ് ആത്മഹത്യ.

അബദ്ധങ്ങള്‍ ഇനി മറന്നേക്കൂ: വാട്സസ്ആപ്പില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറെത്തിഅബദ്ധങ്ങള്‍ ഇനി മറന്നേക്കൂ: വാട്സസ്ആപ്പില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറെത്തി

English summary
sc asks tv channels to create awareness on health hazards in blue whale game
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X