കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടക്കം വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിലക്ക്, സുപ്രീം കോടതി വിധി കേരളത്തിനും ബാധകം!!

മൂന്ന് അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്

  • By Sandra
Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരിയില്‍ പടക്കം വില്‍ക്കുന്നതിനും വാങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വായുമലിനീകരണം തടയുന്നതിനായി പടക്കത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. പടക്കത്തിന് നിയന്ത്രണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി ഉത്തരവ്.

ദില്ലിയില്‍ വായുമലിനീകരണത്തെ തുടര്‍ന്ന് പുക മഞ്ഞ് രൂക്ഷമായതോടെയാണ് ചൈനീസ് പടക്കങ്ങളുള്‍പ്പെടെയുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നത്. ഇതോടെ കഴിഞ്ഞ ദീപാവലിയ്ക്ക് ദി്ല്ലിയില്‍ പടക്കം ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

പടക്കം ആരോഗ്യത്തിന് വെല്ലുവിളി

പടക്കം ആരോഗ്യത്തിന് വെല്ലുവിളി

പടക്കത്തിന്റെ വില്‍പ്പനയ്ക്കും വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതിനൊപ്പം പടക്കങ്ങളും പടക്കത്തിലടങ്ങിയ ഘടകങ്ങളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ കണ്ടെത്താനും കോടതി ആവശ്യപ്പെട്ടു.

ലൈസന്‍സിന് വിലക്ക്

ലൈസന്‍സിന് വിലക്ക്

പടക്ക വില്‍പ്പനയ്ക്ക് പുതിയ ലൈസന്‍സുകള്‍ അനുവദിക്കരുതെന്നും നിലവിലുള്ളവ സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ദേശിച്ച കോടതി പടക്ക വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അന്തരീക്ഷ മലിനീകരണം കുറച്ചുകൊണ്ടുവരുന്നതിനുള്ള നീക്കങ്ങളാണ് നടത്തിവരുന്നത്.

പടക്കം നിരോധിക്കാന്‍ ഹര്‍ജി

പടക്കം നിരോധിക്കാന്‍ ഹര്‍ജി

ദീപാവലി സീസണിന്റെ പടക്കത്തിന്റെ അമിത ഉപയോഗം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുണ്ടെന്നും തങ്ങളുടെ മക്കള്‍ വളര്‍ന്നുവരുന്ന പ്രായത്തില്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും കാണിച്ച് മക്കള്‍ക്ക് വേണ്ടി മൂന്ന് അഭിഭാഷകരാണ് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍

വെന്‍ച്വര്‍ ക്യാപിറ്റലിസ്റ്റായ അനിരുദ്ധ് സൂരിയാണ് ഏറ്റവും ഒടുവില്‍ പടക്കത്തിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ളത്.

കുട്ടികളുടെ പോരാട്ടം

കുട്ടികളുടെ പോരാട്ടം

കോടതിയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ് കുട്ടികളുടെ ആവശ്യപ്രകാരം സുപ്രീം കോടതി പടക്കത്തിന് വിലക്കേര്‍പ്പെടുത്തുന്നത്. ആറ് മാസം പ്രായമുള്ള അര്‍ജിന്‍ ഗോപാല്‍, ആരവ് ഭണ്ഡാരി, 14 മാസം പ്രായമുള്ള സോയ റാവു ഭാസിന്‍ എന്നിവരാണ് കഴിഞ്ഞ സെപ്തംബറില്‍ ദീപാവലിയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പെ പടക്കം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ഭരണഘടന നല്‍കുന്ന ഉറപ്പ്

ഭരണഘടന നല്‍കുന്ന ഉറപ്പ്

ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കി ശുദ്ധ വായു ലഭിക്കണമെന്ന് ഉറപ്പുനല്‍കുന്നതാണ്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അഭിഭാഷകരായ മൂന്ന് കുട്ടികളുടേയും അച്ഛന്‍മ്മാര്‍ കോടതിയെ സമീപിച്ചിട്ടുള്ളത്.

കുട്ടികളുടെ അവകാശങ്ങള്‍

കുട്ടികളുടെ അവകാശങ്ങള്‍

കുട്ടികള്‍ക്ക് അവരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കുന്നതിന് സുപ്രീം കോടതി അനുമതി നല്‍കുന്നു. രക്ഷിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ വഴി കുട്ടികള്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്.

ഏറ്റവും മലീനീകൃതമായ നഗരം

ഏറ്റവും മലീനീകൃതമായ നഗരം

ദില്ലി ലോകത്തിലെ ഏറ്റവുമധികം മലിനീകരണമുള്ള നഗരമാണെന്ന് കാണിച്ച് പടക്കത്തിന് നിരോധനം ഏര്‍പ്പെടുത്താനുള്ള ആവശ്യം സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. നഗരത്തിലുണ്ടാവുന്ന ഏഴ് ലക്ഷത്തോളം മരണങ്ങളും വായുമലിനീകരണവുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങള്‍ കാരണമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ശ്വാസകോശത്തിന് തകരാറുകള്‍

ശ്വാസകോശത്തിന് തകരാറുകള്‍

യൂറോപ്യന്‍ ജനതയെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ ശ്വാസകോശത്തിന്റെ പ്രാപ്തി 30 ശതമാനം കുറവാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

English summary
SC bans sale and purchase of firecrackers in national capital region.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X