കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍മീഡിയയെ നിയന്ത്രിയ്ക്കാന്‍ പുതിയ നിയമം വേണമെന്ന് സുപ്രീം കോടതി,നിയമം വന്നാല്‍ പണി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയയെ നിയന്ത്രിയ്ക്കുന്നതിന് വേണ്ടി പുതിയ നിയമം ആവിഷ്‌കരിയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് സുപ്രീം കോടതി. സോഷ്യല്‍ മീഡിയയുടേയും ഇന്റര്‍നെറ്റിന്റേയും ദുരുപയോഗത്തിനെതിരെ ഇത്തരമൊരു നിയമം അനിവാര്യമാണെന്നും കോടതി.

ഐടി നിയമത്തിലെ ഏറെ വിവാദമായിരുന്ന 66 എ വകുപ്പ് മാറ്റിയതിന് പിന്നാലെയാണ് നവമാധ്യമങ്ങളെ നിയന്ത്രിയ്ക്കാന്‍ പുതിയ നിയമം ആവശ്യമാണെന്ന് സുപ്രീം കോടതി ബെഞ്ച് അഭിപ്രായപ്പെട്ടത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി പാന്ത് എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം പറഞ്ഞത്...

പാര്‍ലമെന്റിനോട്

പാര്‍ലമെന്റിനോട്

സോഷ്യല്‍ മീഡിയകളുടേയും ഇന്റര്‍നെറ്റിന്റേയും ദുരുപയോഗം നിയമം മൂലം തടയേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം പാര്‍ലമെന്റ് പാസാക്കണമെന്നും വിഷയം പാര്‍ലെമന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ജസ്റ്റിസ് ദീപക് മിശ്രയയും പ്രഫുല്ല സി പാന്തും പറഞ്ഞു

തമിഴ്‌നാട്

തമിഴ്‌നാട്

ഇന്റര്‍നെറ്റ് ദുരുപയോഗത്തിനും അപകീര്‍ത്തിപ്പെടുത്തലിനും എതിരെ നിയമപരമായ നടപടി സ്വീകരിയ്ക്കുന്നതിന് ഐടി ആക്ടിലെ 66എ വകുപ്പാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ വകുപ്പ് എടുത്ത് മാറ്റുകയായിരുന്നു. ഡിഫമേഷന്‍ നിയമം തിരികെ കൊണ്ടുവരുന്നതിനുള്ള തമിഴ്‌നാടിന്റെ ഹര്‍ജി സ്വീകരിയ്ക്കവെയാണ് സുപ്രീം കോടതി പുതിയ നിയമം ആവിഷ്‌കരിയ്ക്കുന്നതിനെപ്പറ്റി പറഞ്ഞത്

വ്യക്തതയില്ല

വ്യക്തതയില്ല

ഐടി നിയമത്തിലെ 66 എ വകുപ്പിന് ഒട്ടേറെ പോരായ്മകള്‍ സുപ്രീം കോടതി കണ്ടെത്തിയിരുന്നു. ഇതെല്ലാം പരിഹരിച്ചുള്ള പുതിയ നിയമത്തിനാണ് സര്‍ക്കാരിനോട് നിര്‍ദ്ദേശിയ്ക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് കോടതി പറയുന്നത്

മാര്‍ച്ചില്‍

മാര്‍ച്ചില്‍

മാര്‍ച്ചിലാണ് സര്‍ക്കാര്‍ ഉള്‍പ്പടെ ഐടി ആക്ടിലെ വിവാദ വകുപ്പ് ദുരുപയോഗം ചെയ്യുന്നെന്ന് കാട്ടി കോടതി വകുപ്പ് എടുത്ത് മാറ്റിയത്

നിയന്ത്രണം

നിയന്ത്രണം

പുതിയ നിയമത്തിന് സര്‍ക്കാരും തയ്യാറായാല്‍ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ക്ക് ഇനിയും വിലക്ക് വീഴും

English summary
The Supreme Court on Thursday stressed the need for a new law to regulate social media to curb malicious and defamatory messages circulated online.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X