Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണ, കണ്ണൂർ മെഡിക്കൽ മെഡിക്കൽ കോളേജുകളിലെ പ്രവേശനം റദ്ദാക്കി !!! വിധി സുപ്രീംകോടതിയുടേത്...

കരുണ, കണ്ണൂർ മെഡി. കോളേജുകളിലെ 150 സീറ്റുകളിലേക്ക് നടന്ന പ്രവേശനം റദ്ദാക്കി.

ദില്ലി: സംസ്ഥാനത്തെ രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി.പാലക്കാട് കരുണ മെഡിക്കൽ കോളേജ്, കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് എന്നിവടങ്ങളിലേക്ക് നടന്ന പ്രവേശനമാണ് സുപ്രീം കോടതി റദ്ദാക്കിയിരിയ്ക്കുന്നത്. 180 സീറ്റുകളിലേക്കാണ് ഇവിടങ്ങളിൽ പ്രവേശനം നടന്നത്.

Karuna kannur medi clg

നടപടി ക്രമങ്ങൾ പാലിച്ചല്ല ഇവിടെ പ്രവേശനം നടന്നതെന്ന് കോടതി കണ്ടെത്തി. കോടതിയിൽ കോളേജുകൾ ഹാജരാക്കിയത് വ്യാജരേഖകൾ ആയിരുന്നു. ഇതിന് മാനേജ്മെന്റുകളോ പ്രോസിക്യൂട്ട് ചെയ്യണമെന്നും സുപ്രീംകോടതി പറഞ്ഞു. സർക്കാരുമായി കരാർ ഒപ്പുവയ്ക്കാതെ സ്വന്തം നിലയ്ക്കാൻ ഈ മെഡി. കോളേജുകൾ പ്രവേശനം നടത്തിയതെന്ന് ജെയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ജെയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. ഇതിന് എതിരെ കോളേജുകൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജെയിംസ് കമ്മിറ്റി നിലപാട് ശരിവച്ചതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ അവിടെയും തിരിച്ചടി നേരിട്ടു.

Karuna Medi Clg

കരുണ മെഡി. കോളേജിലെ 30 സീറ്റുകളിലേക്കും കണ്ണൂരിലെ 150 സീറ്റുകളിലേക്കുമാണ് പ്രവേശനം നടന്നത്. ഈ സീറ്റുകൾ ഈ വർഷം ഒഴിച്ചിടണം. പ്രവേശനം നേടിയ 30 വിദ്യാർത്ഥികൾക്ക് പകരം ജെയിംസ് കമ്മിറ്റി നിർദ്ദേശിയ്ക്കുന്ന 30 വിദ്യാർത്ഥികൾക്ക് അടുത്ത വർഷം പ്രവേശനം നൽകണമെന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+