കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരിക്ഷ റദ്ദാക്കി

Google Oneindia Malayalam News

ദില്ലി: ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെന്ന പരാതിയെ തുടര്‍ന്ന് അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം സുപ്രീം കോടതി സുപ്രീ കോടതി റദ്ദാക്കി. മെയ് 3 ന് ആയിരുന്നു പരീക്ഷ നടത്തിയത്.

ഒരു മാസത്തിനകം വീണ്ടും പരീക്ഷ നടത്താനാണ് സിബിഎസ്ഇ്ക്ക് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. ആറര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയത്.

Supreme Court

ചോദ്യപ്പേപ്പറിന്റെ ഉത്തര സൂചിക വിവിധ സംസ്ഥാനങ്ങളില്‍ ചോര്‍ന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഹരിയാനയിലെ ഉത്തര സൂചിക ചോര്‍ന്ന സംഭവം പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

ഉത്തര സൂചിക ചോര്‍ന്നത് സംബന്ധിച്ച അന്വേഷണത്തില്‍ ഇതുവരെ 12 പേര്‍ പിടിയിലായിട്ടുണ്ട്. പത്ത് സംസ്ഥാനങ്ങളില്‍ ഉത്തരസൂചിക ചോര്‍ന്നിട്ടുണ്ടെന്നാണ് ഇവരില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

മെയ് 3 ന് ആയിരുന്നു പരീക്ഷ നടന്നത്. വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് രണ്ട് തവണ പരീക്ഷാഫലം പ്രസിദ്ധീകരിയ്ക്കുന്നത് സുപ്രീം കോടതി നീട്ടി വക്കുകയും ചെയ്തിരുന്നു.

പരീക്ഷ വീണ്ടും നടത്തുന്ന വിവധ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോഴ്‌സുകളുടെ നടത്തിപ്പിനെ തന്നെ ബാധിച്ചേയ്ക്കും. കാരണം അഖിലേന്ത്യാ ക്വാട്ടയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം ഇനിയും വൈകും.

English summary
The Supreme Court on Monday quashed the AIPMT 2015 conducted by CBSE on May 3 due to large-scale cheating across the country at various centres.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X